Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമാ​ർ ഗ്രി​ഗോ​റി​യോ​സ്...

മാ​ർ ഗ്രി​ഗോ​റി​യോ​സ് മൂ​വ്മെൻറ് സേ​വ് എ ​ലൈ​ഫ്  ര​ണ്ടാം​ഘ​ട്ട​ സ​മാ​പ​നം സെ​പ്​​റ്റം​ബ​ർ 21ന്​

text_fields
bookmark_border
മാ​ർ ഗ്രി​ഗോ​റി​യോ​സ് മൂ​വ്മെൻറ് സേ​വ് എ ​ലൈ​ഫ്  ര​ണ്ടാം​ഘ​ട്ട​ സ​മാ​പ​നം സെ​പ്​​റ്റം​ബ​ർ 21ന്​
cancel
camera_alt???? ???????????????? ??????????? ?????????????? ???????????????????????????

​അ​ബ്ബാ​സി​യ: കു​വൈ​ത്ത്​ സ​െൻറ് ഗ്രി​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക​യു​ടെ ആ​ത്മീ​യ ജീ​വ​കാ​രു​ണ്യ പ്ര​സ്ഥാ​ന​മാ​യ മാ​ർ ഗ്രി​ഗോ​റി​യോ​സ് മൂ​വ്മ​െൻറി​​െൻറ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ പ​ദ്ധ​തി​യാ​യ സേ​വ് എ ​ലൈ​ഫ് ര​ണ്ടാം ഘ​ട്ട​ത്തി​​െൻറ സ​മാ​പ​നം സെ​പ്​​റ്റം​ബ​ർ 21ന്​ ​വ്യാ​ഴാ​ഴ്​​ച അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്​​കൂ​ളി​ൽ ന​ട​ക്കും. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സു​നി​ൽ ​െജ​യി​ൻ, പ​രു​മ​ല സ​െൻറ് ഗ്രി​ഗോ​റി​യോ​സ് ഹോ​സ്‌​പി​റ്റ​ലി​ലെ ഹാ​ർ​ട്ട് സ​ർ​ജ​ൻ ഡോ. ​സ​ജി ഫി​ലി​പ്പ് എ​ന്നി​വ​ർ വി​ശി​ഷ്​​ടാ​തി​ഥി​ക​ളാ​വും. 

പ​രു​മ​ല സ​െൻറ് ഗ്രീ​ഗോ​റി​യോ​സ് കാ​ർ​ഡി​യോ​വാ​സ്കു​ലാ​ർ സ​െൻറ​റി​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​തു​വ​രെ 50 നി​ർ​ധ​ന​രാ​യ ഹൃ​ദ്രോ​ഗി​ക​ൾ​ക്കു ശ​സ്ത്ര​ക്രി​യാ സ​ഹാ​യം ന​ൽ​കു​വാ​ൻ സാ​ധി​ച്ചു. 40 ല​ക്ഷം രൂ​പ​യോ​ളം ഇ​തു​വ​രെ സ​ഹാ​യ​ധ​ന​മാ​യി ന​ൽ​കി. പ്ര​ശ​സ്ത​രാ​യ സം​ഗീ​ത സം​വി​ധാ​യ​ക​ൻ അ​ൽ​ഫോ​ൺ​സ്​, പി​ന്ന​ണി ഗാ​യി​ക ജ്യോ​ത്സ്​​ന, റാ​സി​ഖ് റ​ഹ്​​മാ​ൻ  ശ​യ്​​​ക്ക എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഗീ​ത വി​രു​ന്നും രാ​ജേ​ഷ് അ​ടി​മാ​ലി, സ​ജീ​വ് ഗി​ന്ന​സ് എ​ന്നി​വ​ർ ന​യി​ക്കു​ന്ന ഹാ​സ്യ​വി​രു​ന്നും സ​മാ​പ​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും. ഇ​തോ​ടൊ​പ്പം ‘ഹാ​നോ​നോ സ്​​റ്റാ​ർ വോ​യ്​​സ്’ എ​ന്ന പേ​രി​ൽ ഗാ​ന​മ​ത്സ​ര​വും ന​ട​ത്തു​ന്നു. കു​വൈ​ത്തി​ലു​ള്ള 10നും 18​നും മ​ധ്യേ പ്രാ​യ​മു​ള്ള ഇ​ന്ത്യ​ക്കാ​ർ​ക്കാ​ണ്​ അ​വ​സ​രം. മ​ത്സ​രി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ (https://goo.gl/t5bSrC) ലി​ങ്കി​ൽ ഓ​ൺ​ലൈ​നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. 
കൂ​ടാ​തെ, വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളി​ല്ലാ​തെ മൂ​ന്നു​മു​ത​ൽ അ​ഞ്ചു​മി​നി​റ്റ് വ​രെ ദൈ​ർ​ഘ്യ​മു​ള്ള ഗാ​നാ​ലാ​പ​ന​ത്തി​​െൻറ ഒ​രു വി​ഡി​യോ 00965 66508109 എ​ന്ന വാ​ട്ട്സ് ആ​പ്പ് ന​മ്പ​റി​ലേ​ക്ക്​ ആ​ഗ​സ്​​റ്റ്​ 15ന്​ ​മു​മ്പാ​യി അ​യ​ക്കേ​ണ്ട​താ​ണ്. 

ഇ​വ​രി​ൽ​നി​ന്ന്​ ലൈ​വ് ഓ​ഡി​യേ​ഷ​ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ ര​ണ്ട്​ ദീ​നാ​ർ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സും സി​വി​ൽ ​െഎ​ഡി​യു​ടെ പ​ക​ർ​പ്പും കൊ​ണ്ടു​വ​ര​ണം. ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് കാ​ഷ്പ്രൈ​സും ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ജേ​ക്ക​ബ് റോ​യ് (66508109), ലി​ജോ ജോ​ർ​ജ് (99476422), ന​വീ​ൻ തോ​മ​സ് (97255662), ദീ​പ​ക് അ​ല​ക്സ് പ​ണി​ക്ക​ർ (97213849) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ട​ണം. 

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ എം.​ജി.​എം പ്ര​സി​ഡ​ൻ​റ്​ ഫാ. ​ജേ​ക്ക​ബ് തോ​മ​സ്, വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ റെ​ജി ഉ​മ്മ​ൻ, പ്രോ​​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ദീ​പ​ക് അ​ല​ക്സ് പ​ണി​ക്ക​ർ, സേ​വ് എ ​ലൈ​ഫ് ര​ണ്ടാം​ഘ​ട്ടം പ്രോ​ജ​ക്​​ട്​ ക​ൺ​വീ​ന​ർ കെ.​കെ. ത​മ്പി, പ്രോ​ജ​ക്​​ട്​ ജോ​യ​ൻ​റ് ക​ൺ​വീ​ന​ർ ബാ​ബു വ​ർ​ഗീ​സ്, ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ ഉ​മ്മ​ൻ വി. ​കു​ര്യ​ൻ, ഹാ​നോ​നോ പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജേ​ക്ക​ബ് റോ​യി, എം.​ജി.​എം ആ​ക്ടി​ങ് സെ​ക്ര​ട്ട​റി റ്റി​ജോ ജോ​ർ​ജ്, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ അ​രു​ൺ മാ​ത്യു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsevents
News Summary - events-kuwait-gulf news
Next Story