അല്‍ മദ്റസതുല്‍ ഇസ്ലാമിയ ബിരുദദാന സംഗമം
text_fieldsകുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പിന് കീഴിെല അല്‍ മദ്റസതുല്‍ ഇസ്ലാമിയ കുവൈത്ത് കഴിഞ്ഞ അധ്യയന വര്‍ഷത്തെ പ്രൈമറി പൊതുപരീക്ഷയില്‍ വിജയിച്ച വിദ്യാർഥികളുടെ ബിരുദദാന സംഗമം നടത്തി. മസ്ജിദ് അല്‍ കബീര്‍ ഒാഡിറ്റോറിയത്തില്‍ നടത്തിയ പരിപാടി ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. കെ.ഐ.ജി പ്രസിഡൻറ് ഫൈസല്‍ മഞ്ചേരി അധ്യക്ഷത വഹിച്ചു.
റൂമി മതര്‍ അല്‍ റൂമി (മസ്ജിദ് അല്‍ കബീര്‍ അഡ്മിനിസ്ട്രഷന് മാനേജർ), നാസര്‍ അബ്ദുല്‍ അസീസ് അൽ സൈദ് (ജംഇയ്യതുല്‍ ഇസ്ലാഹ്), മുഹമ്മദ് ഇസ്മായില്‍ അൽ അന്‍സാരി (മാനേജർ, അല്‍ നജാത്ത് ചാരിറ്റബിള്‍ സൊസൈറ്റി), ഫരീദ് മുഹമ്മദ് നാസര്‍ അൽ ഇവദി (മാനേജർ, ഐ.പി.സി), ഡോ. ഫഹദ് ഫരീജ് അൽ ജൻഫാവി (മുദീർ, ദാറുൽ ഖുർആൻ), യൂസുഫ് അല്‍ ശുഐബ് (കമ്മ്യുണിറ്റി വിഭാഗം മാനേജർ, മസ്ജിദ് അല്‍ കബീർ), ഖാലിദ് അബ്ദുല്ല അസ്സബാഹ് എന്നിവര്‍ സംസാരിച്ചു. ഒന്നാം റാങ്ക് നേടിയ നവാല്‍ ഫർഹീന് (അല്‍ മദ്റസതുല്‍ ഇസ്ലാമിയ ഫര്‍വാനിയ) രണ്ടാം റാങ്ക് പങ്കുവെച്ച ഹലീമ ഹന (അല്‍ മദ്റസതുല്‍ ഇസ്ലാമിയ ഫഹാഹീല്‍) ഹനീന് ഖലീല്‍ (അല്‍ മദ്റസതുല്‍ ഇസ്ലാമിയ ഫര്‍വാനിയ) മുന്നാം റാങ്ക് നേടിയ സുന്ദുസ് നജീബ് (അല്‍ മദ്റസതുല്‍ ഇസ്ലാമിയ ഫഹാഹീല്‍) എന്നിവര്‍ക്ക് മെമേൻറാ നൽകി.
ശിഫ അല്‍ ജസീറ മെഡിക്കല്‍ സെൻറര്‍ ഫഹാഹീൽ ജനറല്‍ മാനേജര്‍ റിസ്വാന് അബ്ദുല്‍ ഖാദർ, അഷ്റഫ് അയ്യൂർ, ഷബീര്‍, കെ.െഎ.ജി ജനറൽ സെക്രട്ടറി പി.ടി. ശരീഫ് എന്നിവര്‍ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകൾ, മാര്‍ക്ക് ലിസ്റ്റ് എന്നിവ വിതരണം നടത്തി. കെ.ഐ.ജി വിദ്യാഭ്യാസ ബോര്‍ഡ് ഡയറക്ടര്‍ സക്കീര്‍ ഹുസൈന് തുവ്വൂര്‍ പരിപാടിക്ക് നേതൃത്വം നല്കി. കെ.എ. സുബൈര്‍ സ്വാഗതവും അബ്ദുറസാക്ക് നദ്വി നന്ദിയും പറഞ്ഞു.
മുഹമ്മദ് അബൂയാസീൻ ഖിറാഅത്ത് നടത്തി. നാലു മദ്റസകളില്‍നിന്ന് 35 വിദ്യാർഥികള്‍ ആണ് പൊതു പരീക്ഷ എഴുതിയത്. കെ.ഐ.ജി വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ മൂന്ന് ഇംഗ്ലീഷ് മീഡിയം മദ്റസകള്‍ അടക്കം ഏഴു മദ്റസകള്‍ കുവെത്തിലെ സബാഹിയ, സാല്‍മിയ, ഹവല്ലി, അബ്ബാസിയ, ഫര്‍വാനിയ, ഖൈത്താന്‍, ഫഹാഹീല്‍ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്നു. ആകെ 1400ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.