പാലക്കാട് പ്രവാസി അസോസിയേഷൻ 10ാം വാർഷികം ആഘോഷിച്ചു
text_fieldsകുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്) 10ാം വാർഷികം ‘ദശോത്സവം’ ആഘോഷിച്ചു. വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സിനിമ സംവിധായകൻ ശ്യാമപ്രസാദ് ഉദ്ഘാടനം ചെയ്തു.
നാഗരികത എത്ര പുരോഗമിച്ചാലും ജനിച്ച നാടും ഗ്രാമവുമൊക്കെ ഒരിക്കലും മറക്കാനാകാത്ത ഗൃഹാതുരതയാണ്. ആ അർഥത്തിൽ പാലക്കാടുകാരൻ എന്നറിയപ്പെടുന്നത് സന്തോഷമാണെന്ന് ശ്യാമപ്രസാദ് പറഞ്ഞു.
പ്രസിഡൻറ് പി.എൻ. കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സുരേഷ് മാധവൻ സ്വാഗതവും ട്രഷറർ പ്രേംരാജ് നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി ശിവദാസ് വാഴയിൽ സംസാരിച്ചു. രക്ഷാധികാരി ദിലി, ഉപദേശക സമിതിയംഗം അരവിന്ദാക്ഷൻ, പ്രവാസി ബോർഡ് ഡയറക്ടർ എൻ. അജിത്കുമാർ, ലോകകേരള സഭാംഗം ഷറഫുദീൻ കണ്ണേത്ത്, ബഹ്ൈറൻ എക്സ്ചേഞ്ച് ജനറൽ മാനേജർ മാത്യു വർഗീസ്, കല കുവൈത്ത് പ്രസിഡൻറ് ആർ. നാഗനാഥൻ, പൽപക് വനിതാവേദി കൺവീനർ അംബിക ശിവപ്രസാദ് എന്നിവർ സംസാരിച്ചു.
സുവനീർ ശ്യാമപ്രസാദിന് നൽകി ജയൻ നമ്പ്യാർ പ്രകാശനം ചെയ്തു. ശോഭ പ്രേംരാജിെൻറ തിരക്കഥയിൽ പ്രേംരാജ് സംവിധാനം ചെയ്ത് പൽപക് അംഗങ്ങൾ ‘നമ്മുടെ നാട് പാലക്കാട്’ ചരിത്രാവിഷ്കാരം നടത്തി. ഗായകരായ ബിജു നാരായണൻ, ദുർഗ വിശ്വനാഥ് എന്നിവർ നയിച്ച ഗാനസന്ധ്യയും അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.