ചുങ്കത്തറ പ്രവാസി അസോസിയേഷൻ കുവൈത്ത് ഉദ്ഘാടനം ഇന്ന്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ചുങ്കത്തറ നിവാസികളുടെ കൂട്ടായ്മയായ ചുങ്കത്തറ പ്രവാസി അസോസിയേഷൻ കുവൈത്ത് (സിവാക്) വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാത്രം ഉൗന്നിയാവും സംഘടനയുടെ പ്രവർത്തനമെന്ന് ഭാരവാഹികൾ അറിയിച്ചു. ചുങ്കത്തറയിലെ സ്നേഹതീരം പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സെൻററിലെ നാനൂറോളം കാൻസർ, ഇതര രോഗികൾക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന രൂപവത്കരിച്ചത്. രണ്ടു ഡയാലിസിസ് യൂനിറ്റ് സംഘടന സംഭാവനയായി നൽകും.
വെള്ളിയാഴ്ച വൈകീട്ട് 7.30ന് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ എംബസിയിലെ എജുക്കേഷൻ ആൻഡ് കോൺസുലർ അറ്റാഷെ സഞ്ജീവ് സഖലാനിയാണ് ഉദ്ഘാടനം നിർവഹിക്കുക. മുൻ മന്ത്രിയും കുട്ടനാട് എം.എൽ.എയുമായ തോമസ് ചാണ്ടി, എൻ.ബി.ടി.സി മാനേജിങ് ഡയറക്ടറും സംഘടനയുടെ മുഖ്യരക്ഷാധികാരിയുമായ കെ.ജി. എബ്രഹാം, ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ പ്രിൻസിപ്പൽ ഡോ. വി. ബിനുമോൻ, യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ സൂസൻ റോയ്, യുനൈറ്റഡ് സ്കൂൾ അഡ്മിനിസ്ട്രേറ്റർ അഡ്വ. ജോൺ തോമസ് തുടങ്ങിയവർ സംബന്ധിക്കും. സംഘടനാ പ്രസിഡൻറ് കെ.എം. ജോസ് മൈക്കിൾ, സെക്രട്ടറി കെ.പി. ഫിറോസ്, ട്രഷറർ സി. വേലായുധൻ, ജോയൻറ് സെക്രട്ടറി പി. നജ്മുദ്ദീൻ, വൈസ് പ്രസിഡൻറ് എ.പി. അബ്ദുല്ല എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.