കല കുവൈത്ത് വാർഷിക സമ്മേളനം നാളെ
text_fieldsകുവൈത്ത് സിറ്റി: കല കുവൈത്ത് 39ാം വാർഷിക സമ്മേളനം വെള്ളി, ശനി ദിവസങ്ങളിൽ അബ്ബാസിയയിൽ നടക്കും. വെള്ളിയാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ കലയുടെ നാലു മേഖല സമ്മേളനങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 350ഓളം പ്രതിനിധികൾ പങ്കെടുക്കും.
രാവിലെ ഒമ്പതിന് ആർ. സുദർശനൻ നഗറിൽ (നോട്ടിങ്ഹാം സ്കൂൾ, അബ്ബാസിയ) ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കുവൈത്തിലെ സാമൂഹിക, സാംസ്കാരിക, മാധ്യമരംഗത്തെ പ്രമുഖർ പങ്കെടുക്കും. ശനിയാഴ്ച നടക്കുന്ന പൊതുസമ്മേളനത്തിൽ ഫാ. പ്രഫ. മാത്യുസ് വഴക്കുന്നം മുഖ്യപ്രഭാഷണം നടത്തും. ശനിയാഴ്ച വൈകീട്ട് ആറിന് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിലാണ് പൊതുസമ്മേളനം.
65 യൂനിറ്റ് സമ്മേളനങ്ങളും തുടര്‍ന്ന് അബ്ബാസിയ, അബുഹലീഫ, ഫഹഹീൽ, സാല്‍മിയ മേഖല സമ്മേളനങ്ങളും പൂര്‍ത്തിയാക്കിയാണ് കേന്ദ്ര സമ്മേളനം നടക്കുന്നത്. പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ കുവൈത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വാഹന സൗകര്യത്തിന് 50292779 (അബ്ബാസിയ).
66736369 (സാൽമിയ), 51358822 (അബുഹലീഫ), 65092366 (ഫഹാഹീൽ) എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. വിശിഷ്ടാതിഥിയായെത്തിയ ഫാ. പ്രഫ. മാത്യുസ് വഴക്കുന്നത്തിന് വിമാനത്താവളത്തിൽ കല പ്രവർത്തകർ സ്വീകരണം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.