ടെക്സാസ്, ഗ്ലോബൽ ഭവനപദ്ധതിയുടെ താക്കോൽ കൈമാറി
text_fieldsഅബ്ബാസിയ: തിരുവനന്തപുരം ജില്ല പ്രവാസി സംഘടന ടെക്സാസ് കുവൈത്തും കുവൈത്തിലെ പ്രമുഖ കമ്പനിയായ ഗ്ലോബൽ ഇൻറർനാഷനൽ ജനറൽ ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനിയും സംയുക്തമായി ഭവനപദ്ധതി പൂർത്തിയാക്കി.
തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിക്ക് നിർമിച്ചുനൽകിയ വീടിെൻറ താക്കോൽദാനം അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടത്തിയ വാർത്താസമ്മേളനത്തോടനുബന്ധിച്ച് നിർവഹിച്ചു. നിർധനരായ തിരുവനന്തപുരം അഞ്ചുതെങ് സ്വദേശി ജിഷക്കും കുടുംബത്തിനുമാണ് ടെക്സസ് കുവൈത്ത് സംഭാവനയായി നൽകിയ പുരയിടത്തിൽ ഗ്ലോബൽ ഇൻറർനാഷനൽ കമ്പനിയുടെ രജത ജൂബിലിയോടനുബന്ധിച്ച് നടപ്പാക്കിയ പാർപ്പിടപദ്ധതിയിൽ വീടുവെക്കാൻ ധനസഹായം ലഭിച്ചത്.
കമ്പനി പ്രതിനിധി മനു ഇ. തോമസിൽനിന്ന് ടെക്സാസ് ഉപദേശകസമിതി അംഗം ജോസഫ് റെമീജിയൂസ് താക്കോൽ ഏറ്റുവാങ്ങി. ജനറൽ സെക്രട്ടറി സുമേഷ് സുധാകരൻ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. ടെക്സസ് പ്രവർത്തക സമിതി അംഗങ്ങൾ, കുവൈത്തിലെ സാമൂഹിക സാംസ്കാരിക പ്രവത്തകർ പെങ്കടുത്ത ചടങ്ങിൽ പ്രസിഡൻറ് ബിനു സുകുമാരൻ സ്വാഗതവും ബിജു സ്റ്റീഫൻ നന്ദിയും പറഞ്ഞു. ഇന്ത്യൻ പൗരന്മാർക്ക് വ്യത്യസ്തതരത്തിലുള്ള പാസ്പോർട്ടുകൾ നൽകാനുള്ള നീക്കത്തിൽ ടെക്സാസ് കുവൈത്ത് പ്രതിഷേധിക്കുന്നതായി അരുൺ രാജഗോപാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.