മാനവിക െഎക്യം കാലഘട്ടത്തിെൻറ തേട്ടം –കെ.െഎ.ജി സൗഹൃദ ഇഫ്താര്‍
text_fieldsകുവൈത്ത് സിറ്റി: മനുഷ്യനെ മതത്തിെൻറയും ജാതിയുടെയും പേരില്‍ പരസ്പരം ശത്രുക്കളാക്കി വെറുപ്പും വൈരവും കുത്തിനിറക്കാൻ ഭരണകൂട പിന്‍ബലത്തോടെതന്നെ ശ്രമം നടക്കുന്നതായും ഇതിനെതിരെ സൗഹൃദം കൊണ്ട് പൊരുതണമെന്നും കെ.െഎ.ജി സൗഹൃദ ഇഫ്താര്‍ സംഗമം ഉണർത്തി.
അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ കുവൈത്തിലെ വിവിധ മത, രാഷ്ട്രീയ, സാംസ്കാരിക, മാധ്യമ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. കെ.ഐ.ജി പ്രസിഡൻറ് സക്കീര്‍ ഹുസൈന് തുവ്വൂര്‍ അധ്യക്ഷത വഹിച്ചു. അനീസ് ഫാറൂഖി റമദാന് സന്ദേശം നല്കി. റമദാനിെൻറ ഏറ്റവും വലിയ സന്ദേശം കാരുണ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യനോടുള്ള കാരുണ്യവും മാർഗദർശനവുമായി ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസം എന്നതാണ് റമദാനിെൻറ പ്രത്യേകതയെന്നും ജീവിക്കുന്ന മാതൃകളെ സൃഷ്ടിച്ചുകൊണ്ടാണ് പ്രവാചകന് ഖുര്‍ആനിക അധ്യാപനങ്ങളെ ലോകത്തിന് പരിചയപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫൈസല്‍ മഞ്ചേരി സ്വാഗതവും എസ്.എ.പി. ആസാദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.