ക്രസൻറ് സെൻറർ കുവൈത്ത് നിക്ഷേപക സംഗമം
text_fieldsഫർവാനിയ: ക്രസൻറ് സെൻറർ കുവൈത്ത് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന അരണ്യ ബിസിനസ് എസ്റ്റാബ്ലിഷ്മെൻറിെൻറ സഹകരണത്തോടെ ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ ബിസിനസ് മീറ്റ് സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകനും സാമൂഹിക പ്രവർത്തനുമായ അബ്ദുൽ ഫത്താഹ് തയ്യിൽ ഉദ്ഘാടനം ചെയ്തു.
ക്രസൻറ് സെൻറർ പ്രസിഡൻറ് കോയ വളപ്പിൽ അധ്യക്ഷത വഹിച്ചു. മുൻ കുവൈത്ത് പ്രവാസി കൂടിയായ അരണ്യ ഗ്രൂപ് മാനേജിങ് ഡയറക്ടർ വി.കെ. ജാബിർ പുതിയ പദ്ധതികളെ കുറിച്ചും പ്രവർത്തന രീതികളെ കുറിച്ചും വിശദീകരിച്ചു. കുവൈത്ത് യുദ്ധത്തെ തുടർന്ന് പ്രവാസം അവസാനിപ്പിച്ചതാണ് വി.കെ. ജാബിർ.
ആയുർവേദ രംഗത്ത് 25 വർഷത്തെ പ്രവർത്തന പരിചയമുള്ള അരണ്യ 200ഒാളം ഉൽപന്നങ്ങൾ ഉൽപാദിപ്പിച്ച് വിതരണം നടത്തുന്നതോടൊപ്പം പത്ത് മുറികളുള്ള ആയുർവേദ ചികിത്സ കേന്ദ്രവും കൊയിലാണ്ടിക്കടുത്ത് ഊരള്ളൂരിൽ നടത്തിവരുന്നു. സാധാരണക്കാരായ പ്രവാസികൾക്ക് പങ്കാളിത്തം നൽകി കേരളത്തിലുടനീളം 1000 ഹോം ഷോപ്പികൾ പ്രവർത്തക സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുവൈത്തിൽ സാമൂഹിക സംഘടനകളുടെ ആഭിമുഖ്യത്തിൽ നിക്ഷേപക സംഗമം നടത്തിയത്.
വൻകിട നിക്ഷേപങ്ങൾക്ക് ഉൗന്നൽ നൽകാതെ ഒരു ലക്ഷം രൂപയുടെ നിക്ഷേപമാണ് ആദ്യഘട്ടത്തിൽ സ്വീകരിക്കുന്നത്.
പ്രവാസികൾക്ക് പ്രവർത്തന പങ്കാളിത്തം നൽകുന്ന രീതിയിലാണ് ഹോം ഷോപ്പി പദ്ധതി രൂപകൽപന ചെയ്തിട്ടുള്ളത്. നിക്ഷേപപദ്ധതിയിലേക്കുള്ള ആദ്യ ഫണ്ട് പി.ടി. ശരീഫിൽനിന്ന് അരണ്യ ഗ്രൂപ്പിനുവേണ്ടി എ.കെ ജമാൽ തിക്കോടി ഏറ്റുവാങ്ങി.
സയ്യിദ് നാസർ അൽ മഷ്ഹൂർ, സഗീർ തൃക്കരിപ്പൂർ, എ.എം. ഹസ്സൻ, എ.പി. സലാം, ഹാരിസ് വള്ളിയോത്ത്, ഇസ്ഹാഖ് തിക്കോടി എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ഷാഹുൽ ബേപ്പൂർ സ്വാഗതവും ട്രഷറർ ഗഫൂർ അത്തോളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.