‘കുട്ടികളുടെ നല്ല ചങ്ങാതിയായി മാതാപിതാക്കള്‍ മാറണം’
text_fieldsകുവൈത്ത് സിറ്റി: കുട്ടികള്‍ക്ക് മാനസികമായ പിന്തുണയും സ്നേഹവും നല്‍കുന്നതോടൊപ്പം അവ രുടെ ഏറ്റവും സ്നേഹമുള്ള ചങ്ങാതിമാരായി മാതാപിതാക്കള്‍ മാറണമെന്നും അലീഗഢ് മുസ് ലിം സർവകലാശാല അധ്യാപകനും പ്രശസ്ത പരിശീലകനുമായ ഡോ. എം.എച്ച്. ഹാശിം രിഫാഈ മട്ടാഞ്ചേ രി.
ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ വിദ്യാഭ്യാസ വകുപ്പ് ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിച്ച ആര്‍ട് ഓഫ് പാരൻറിങ് സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പങ്കുവെക്കലിെൻറ ഗുണം അറിഞ്ഞുവേണം കുട്ടികള്‍ വളരേണ്ടത്. കരുതല്‍, സ്നേഹം, സൗഹൃദം ഇവയെല്ലാം പ്രകടിപ്പിക്കാന്‍ പങ്കുവെക്കലിലൂടെ കഴിയുമെന്ന് കുട്ടികള്‍ക്ക് അറിവ് പകരണം. ചുറ്റുമുള്ളവരോട് കരുതല്‍ കാണിക്കണമെന്നും പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഏറ്റവും അടുപ്പമുള്ളവരോട് പങ്കുവെക്കണമെന്നും കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം. ജീവിതം എല്ലായ്പ്പോഴും ജയം മാത്രമല്ല നല്‍കുന്നത്.
തോല്‍വികളെ അംഗീകരിക്കാനും അവയില്‍നിന്ന് പാഠമുൾക്കൊണ്ട് സ്വയം മെച്ചപ്പെടുത്താനും കുട്ടികളെ സഹായിക്കണമെന്നും ഡോ. രിഫാഈ വിശദീകരിച്ചു. ഐ.ഐ.സി പ്രസിഡൻറ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മനാഫ് മാത്തോട്ടം, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി യൂനുസ് സലീം, അയ്യൂബ് ഖാന് മാങ്കാവ് എന്നിവര്‍ സംസാരിച്ചു. വിവിധ സംഘടന പ്രതിനിധികള്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.