ഫാഷിസത്തിനെതിരെ പ്രതിരോധക്കോട്ട കെട്ടി സാഹോദര്യ സംഗമം
text_fieldsകുവൈത്ത് സിറ്റി: മതന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കുമെതിരെ ആക്രമണങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ മതേതര ജനാധിപത്യ വിശ്വാസികളെയും മനുഷ്യസ്നേഹികളെയും അണിനിരത്തി കെ.ഐ.ജി കുവൈത്ത് ‘ഫാഷിസ്റ്റ് വിരുദ്ധ സഹോദര്യ സംഗമം’ സംഘടിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് 5.30ന് അബ്ബാസിയ ടൂറിസ്റ്റിക് പാര്‍ക്കിന് സമീപത്തെ മറീന്ല ഹാളിൽ നടന്ന പരിപാടിയിൽ എഴുത്തുകാരനും വാഗ്മിയുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ക്ലാസിക്കൽ ഫാഷിസത്തേക്കാൾ അപകടകരവും ആഴത്തിൽ വേരുകളുള്ളതുമാണ് ഇന്ത്യൻ ഫാഷിസമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ വൈവിധ്യവും നിലനിർത്തിക്കൊണ്ട് തന്നെ ജനാധിപത്യ സംരക്ഷണത്തിനായി ഒരുമിക്കണം.
ജാതിമേൽക്കോയ്മയുടെ ഭാഗമായ അദൃശ്യ ഭരണകൂടവും ഫാഷിസ്റ്റ് പ്രത്യക്ഷ ഭരണകൂടവും ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണ്. ഇൗ വെല്ലുവിളിയെ വിലകുറച്ച് കാണരുത്. ഇന്ത്യന്‍ ഭരണഘടന വിഭാവന ചെയ്യുന്ന മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങള്‍ക്ക് കനത്ത ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എല്ലാ ഭിന്നതകളും മാറ്റിവെച്ച് ഇൗ വിപത്തിനെതിരെ ഒന്നിച്ചണിനിരക്കേണ്ടത് അനിവാര്യമാണ്. ഇൗ ഘട്ടത്തിലും നാം ഉണർന്ന് പ്രവർത്തിച്ച് പ്രതിരോധം ഉയർത്തിയില്ലെങ്കിൽ രാജ്യത്തിെൻറ ഭാവി അപകടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.െഎ.ജി പ്രസിഡൻറ് ഫൈസൽ മഞ്ചേരി അധ്യക്ഷത വഹിച്ചു. ഫാഷിസത്തെ ചെറുക്കാൻ തങ്ങളെ പിന്തുണക്കണമെന്നാണ് കോൺഗ്രസും ഇടതുപക്ഷവും വെവ്വേറെനിന്ന് പറയുന്നത്. സന്ദർഭത്തിെൻറ അനിവാര്യത മനസ്സിലാക്കി കോൺഗ്രസും ഇടതുപക്ഷവും ഒരുമിച്ച് നിൽക്കണമെന്നും അപ്പോൾ മതനിരപേക്ഷ സമൂഹം അവരെ ഒന്നിച്ച് ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ജോൺ മാത്യൂ, കല കുവൈത്ത് ജനറൽ സെക്രട്ടറി ജെ. സജി, സീറോ മലബാർ സഭ പ്രതിനിധി ജോർജ് കാലായിൽ, കല ആർട്ട് കുവൈത്ത് പ്രസിഡൻറ് സാംകുട്ടി തോമസ്, ഒ.െഎ.സി.സി പ്രതിനിധി കൃഷ്ണൻ കടലുണ്ടി, െഎ.എം.സി.സി ചെയർമാൻ സത്താർ കുന്നിൽ, കുവൈത്ത് കെ.എം.സി.സി പ്രതിനിധി ബഷീർ ബാത്ത, ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രതിനിധി സയ്യിദ് അബ്ദുറഹ്മാൻ, കെ.കെ.െഎ.സി ജനറൽ സെക്രട്ടറി ടി.പി. അബ്ദുൽ അസീസ്, ആം ആദ്മി സൊസൈറ്റി പ്രസിഡൻറ് മുബാറക് കാമ്പ്രത്ത്, കെ.കെ.എം.എ വൈസ് ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിൽ, തനിമ ചെയർമാൻ ബാബുജി ബത്തേരി, കേരള അസോസിയേഷൻ കുവൈത്ത് പ്രതിനിധി ശ്രീംലാൽ മുരളി, വെൽഫെയർ കേരള കുവൈത്ത് വൈസ് പ്രസിഡൻറ് അനിയൻകുഞ്ഞ്, വനിതാ വേദി നേതാവ് ടോളി തോമസ്, ഇസ്ലാമിക് വിമൺസ് അസോസിയേഷൻ പ്രസിഡൻറ് മഹ്ബൂബ അനീസ്, യൂത്ത് ഇന്ത്യ പ്രസിഡൻറ് സി.കെ. നജീബ്, ഇസ്ലാമിക് കൗൺസിൽ നേതാവ് ഹംസ ബാഖവി, പി.സി.എഫ് പ്രതിനിധി അഹമ്മദ് കീരിത്തോട് എന്നിവർ സംസാരിച്ചു. ഡോക്യുമെൻററി അവതരണത്തിന് റഫീഖ് ബാബു, ജസീൽ എന്നിവർ നേതൃത്വം നൽകി. കെ.െഎ.ജി വൈസ് പ്രസിഡൻറ് സക്കീർ ഹുസൈൻ തുവ്വൂർ സമാപന പ്രസംഗം നിർവഹിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി എം.കെ. നജീബ് സ്വാഗതവും വെസ്റ്റ് മേഖല പ്രസിഡൻറ് ഫിറോസ് ഹമീദ് നന്ദിയും പറഞ്ഞു. മനാഫ് പുറക്കാട് ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.