കുത്തിവെപ്പെടുക്കാൻ എല്ലാവരും മുന്നോട്ടുവരണം –മന്ത്രിസഭ
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാൻ കുവൈത്തികളും വിദേശികളും മുന്നോട്ടുവരണമെന്ന് കുവൈത്ത് മന്ത്രിസഭ. 18.8 ലക്ഷം പേരാണ് ഇതുവരെ വാക്സിനേഷന് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ബാക്കിയുള്ളവർ കൂടി എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ അഭ്യർഥിച്ചു.
സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കണമെങ്കിൽ പരമാവധി ആളുകൾ വാക്സിൻ സ്വീകരിക്കണം. കുത്തിവെപ്പ് ദൗത്യം കാര്യക്ഷമമായാണ് മുന്നോട്ട് പോകുന്നത്. വാക്സിൻ സംബന്ധിച്ചും പരാതികളോ പാർശ്വഫലങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ആരോഗ്യ മന്ത്രാലയം മികച്ച സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആരോഗ്യ ജീവനക്കാർ സ്തുത്യർഹമായ സേവനം നടത്തുന്നതായും മന്ത്രിസഭ യോഗം ചൂണ്ടിക്കാട്ടി. വിമാനത്താവളത്തിെൻറ പ്രവർത്തനം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ച ചെയ്ത യോഗം വിദേശികളുടെ പ്രവേശന വിലക്ക് നീക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.