അധ്യാപകർക്ക് എക്സലൻസ് അവാർഡ് വിതരണം ചെയ്തു
text_fieldsകുവൈത്ത് സിറ്റി: വിദ്യാഭ്യാസ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ അധ്യാപകരെ ആദരിച്ചു. ഏഷ്യാനെറ്റ് ന്യൂസും കണക്ഷൻസ് മീഡിയയും സംഘടിപ്പിച്ച പരിപാടിയിൽ കുവൈത്തിലെ 22 സ്കൂളുകളിലെ അധ്യാപകരുടെ നേട്ടങ്ങളെ ആദരിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ മേഖലയിലെ വിശിഷ്ട വ്യക്തികൾ, അധ്യാപകർ, വിവിധ മേഖലയിലുള്ള പ്രമുഖർ എന്നിവർ സന്നിഹിതരായി.
ഇന്ത്യൻ മുൻ കേന്ദ്ര കാബിനറ്റ് മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സഞ്ജയ് കെ മുളുക,ഡോ. രാം ശങ്കർ, ഇമാൻ മുഹമ്മദ് അൽ അവാദി, എം.എസ്. ഖോലൗദ് റെദ അൽഫീലി, മുസ്തഫ ഹംസ, നൂറ അയ്മൻ ബൂദായി, മോളി ദിവാകരൻ എന്നിവർ ആശംസകൾ നേർന്നു.
ആശ ശർമ്മ, ഷേർളി ഡെന്നിസ്, അൽഫിയ ലിയാക്കത്ത്, നസിമ ഫിറോസ് ബെയ്ഗ്, വിനിത സജീഷ്, സരിത എം.പി, പത്മാവതി കൃഷ്ണമൂർത്തി, വാണി അഗർവാൾ, സബ അഹമ്മദ്, റീജ ബെന്നി, കവിതാ സർവേഷ് എന്നിവർ വിവിധ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. അരുൺ ചൗധരി സ്വാഗതവും സൂസൻ ജോൺ നന്ദിയും പറഞ്ഞു. ഏഷ്യാനെറ്റ് ന്യുസ് കുവൈത്ത് പ്രതിനിധി നിക്സൺ ജോർജ് പരിപാടികൾ ഏകോപിച്ചു. സിന്ധു മധുരാജ് നൃത്തസംവിധാനം നിർവഹിച്ച അഞ്ജലി സ്കൂൾ ഓഫ് ഡാൻസിലെ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തം, പിന്നണി ഗായകൻ നരേഷ് അയ്യരുടെയും പ്രശസ്ത ഇന്ത്യൻ സംഗീതജ്ഞൻ പ്രകാശ് ഉള്ള്യേരിയുടെയും സംഗീത പരിപാടികളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.