വിനിമയനിരക്ക് കുതിക്കുന്നു; ദീനാറിന് 251 രൂപ കടന്നു
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ രൂപക്കെതിരെ ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് കുതിക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന മൂല്യമുള്ള കുവൈത്ത് ദീനാറിന് 251 രൂപക്കു മുകളിലാണ് തിങ്കളാഴ്ചത്തെ വിനിമയ നിരക്ക്.
ഇന്ത്യൻ രൂപയുടെ മൂല്യം കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ഇടിഞ്ഞതോടെയാണ് കുവൈത്ത് ദീനാർ ഉൾപ്പെടെ ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് വർധിപ്പിച്ചത്. ആദ്യമായാണ് രൂപക്കുമേൽ ദീനാറിന്റെ മൂല്യം ഇത്രയേറെ വർധിക്കുന്നത്. നിരക്കിലെ വർധന മണി എക്സ്ചേഞ്ചുകളിൽ തിരക്ക് വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ, ശമ്പളദിനങ്ങൾക്കു തൊട്ടുപിറകെയാണ് ഉയർന്ന നിരക്ക് ലഭിക്കുന്നതെന്നതിനാൽ മാസാന്തം സ്ഥിരമായി പൈസ നാട്ടിൽ അയക്കുന്നവർക്ക് വിനിമയനിരക്കിലെ വർധന കാര്യമായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞു.
കുറഞ്ഞ ഗള്‍ഫ് കറന്‍സിയില്‍ കൂടുതല്‍ രൂപ നാട്ടിലെത്തിക്കാന്‍ കഴിയും. നാട്ടില്‍ ബാങ്ക് ലോണും മറ്റും അടച്ചുതീര്‍ക്കാനുള്ളവര്‍ക്കാണ് വിനിമയമൂല്യത്തിലെ മാറ്റം കൂടുതൽ ആശ്വാസകരമാവുക. എന്നാൽ, അത്യാവശ്യക്കാർ ശമ്പളം ലഭിച്ച ഉടൻ ഈ മാസം ആദ്യംതന്നെ പണം നാട്ടിലേക്ക് അയച്ചിരുന്നു.
കുവൈത്തിൽ പല കമ്പനികളും മാസം അവസാനംതന്നെ ശമ്പളം നൽകാറുണ്ട്. രൂപയുടെ മൂല്യത്തകർച്ചയും മറ്റു നിരവധി കാരണങ്ങളും മൂലം അവശ്യസാധനങ്ങളുടെ വില ക്രമാതീതമായി വർധിച്ചതുമൂലം ചെലവിൽ വൻ വർധനയാണുണ്ടായിരിക്കുന്നത്. സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ചിടത്തോളം വിനിമയ നിരക്കിലുണ്ടായ വർധന നാട്ടിലെ വിലവർധനയിൽ മുങ്ങുന്ന അവസ്ഥയാണ്. മുഴുവന്‍ ഗള്‍ഫ് കറന്‍സികളുടെയും മൂല്യം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. റിസർവ് ബാങ്കിന്റെ അടിയന്തര ഇടപെടലില്ലെങ്കിൽ രൂപയുടെ മൂല്യം ഇനിയും ഇടിയുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.