ഇസ്ലാമിക ചരിത്രവും വർത്തമാനവും പറഞ്ഞ് പ്രദർശനം
text_fieldsകുവൈത്ത്: ഇസ്ലാമിക ആശയങ്ങളുടെ ചരിത്രവും വർത്തമാനവും പറയുന്ന പ്രദർശനം നിരവധി പേരെ ആകർഷിച്ചു.
സമ്പന്നമായ ഭൂതകാലവും സമരപോരാട്ടങ്ങളുടെ വർത്തമാനവും പ്രതീക്ഷകളുടെ ഭാവിയും സൂചിപ്പിക്കുന്ന പ്രദർശനം ഇസ്ലാമിക മൂല്യങ്ങളുടെയും സന്ദേശങ്ങളുടെയും അപൂർവ ദൃശ്യാവിഷ്കാരവുമായി. കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) കുവൈത്ത് ഗോൾഡൻ ജൂബിലിയുടെ ഭാഗമായി മസ്ജിദ് അൽ കബീർ റോയൽ ടെന്റിലാണ് ഇസ്ലാമിക പ്രദർശനം ഒരുക്കിയത്.
വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെ നടന്ന പ്രദർശനത്തിൽ മലയാളികളും വിദേശികളും ഉൾപ്പെടെ രാവിലെ മുതൽ ജനത്തിരക്ക് അനുഭവപ്പെട്ടു. 75ഓളം സ്റ്റാളുകളിലായി ഒരുക്കിയ പ്രദർശനത്തിൽ മത്സര വിഭാഗവും അല്ലാത്തതും അടങ്ങിയിരുന്നു.
ഖുർആൻ-ഹദീസ് സന്ദേശങ്ങൾ, ചരിത്ര സംഭവങ്ങൾ, ആനുകാലിക സമസ്യകളും ഇസ്ലാമിക പരിഹാരങ്ങളും, ശാസ്ത്ര സാങ്കേതിക വിദ്യയും മുസ്ലിം ലോകവും, ആനുകാലിക സംഭവങ്ങളുടെ ഇസ്ലാമിക പരിപ്രേക്ഷ്യം തുടങ്ങി വ്യത്യസ്ത വിഷയങ്ങൾ സ്റ്റാളുകളിൽ അവതരിപ്പിക്കപ്പെട്ടു. ഫലസ്തീൻ-ഇസ്രായേൽ സംഘർഷത്തിന്റെ വർത്തമാനകാല സാഹചര്യത്തിൽ ഫലസ്തീൻ, ഇസ്രായേൽ രാഷ്ട്രങ്ങളുടെ ചരിത്രം, ഭൂമിശാസ്ത്രപരമായ അടയാളങ്ങൾ, യുദ്ധം മുറിവേൽപിക്കുന്ന കുഞ്ഞുങ്ങളുടെയും മനുഷ്യരുടെയും ദയനീയ ചിത്രങ്ങൾ എന്നിവയെല്ലാം പ്രദർശനത്തിൽ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.
സന്ദർശകർക്ക് സംശയങ്ങൾ തീർക്കാനും അവസരം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.