പരമ്പരാഗത ഉൽപന്നങ്ങളുടെ പ്രദർശനവുമായി ‘ദിക്കാക്കീൻ’
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിന്റെ പരമ്പരാഗത ഉൽപന്നങ്ങളുടെ വിൽപനയും പ്രദർശനവുമായി ‘ദിക്കാക്കീൻ-2’. സാമൂഹികകാര്യ, കുടുംബ, ബാലകാര്യ മന്ത്രി ശൈഖ് ഫിറാസ് സൗദ് അൽ-മാലേക് അസ്സബാഹിന്റെ രക്ഷാകർതൃത്വത്തിൽ സാമൂഹിക കുടുംബക്ഷേമ വകുപ്പാണ് പ്രദർശനം സംഘടിപ്പിച്ചത്.
കുവൈത്തിലെ ഉൽപാദന കുടുംബങ്ങളുടെ പങ്കാളിത്തത്തോടെ നടന്ന പരിപാടി നിരവധി പേരെ ആകർഷിച്ചു. പരമ്പരാഗത ഉൽപന്നങ്ങളായ വസ്ത്രങ്ങൾ, എംബ്രോയ്ഡറി, ഡിസൈൻ,പെർഫ്യൂമറി, ഡ്രോയിങ്, ആക്സസറികൾ എന്നിവയും പഴയ പരമ്പരാഗത വിനോദരൂപങ്ങളായ ഡാമ, കാരംസ് എന്നിവയും പ്രദർശനത്തിൽ ഒരുക്കി. തസ്ബീഹ് മാലയും പഴയകാല പായ്ക്കപ്പലിന്റെ മാതൃകകളും വിൽപനക്കെത്തിച്ചിരുന്നു. സന്ദർശകൾ ഉൽപന്നങ്ങൾ കാണുന്നതിനും വാങ്ങുന്നതിനുമൊപ്പം വിനോദങ്ങളിലും ഏർപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.