ഇന്ത്യ-കുവൈത്ത് സമന്വയം വിപുലപ്പെടുത്തൽ; സ്റ്റാർട്ടപ് സിനർജീസ് കോൺഫറൻസ് സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യ-കുവൈത്ത് സമന്വയം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കുവൈത്തിൽ ഇന്ത്യ-കുവൈത്ത് സ്റ്റാർട്ടപ് സിനർജീസ് കോൺഫറൻസ് സംഘടിപ്പിച്ചു. കുവൈത്തിലെ ഇന്ത്യൻ എംബസി, കുവൈത്ത് ഗൾഫ് യൂനിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി (ഗസ്റ്റ്), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ കുവൈത്ത് ചാപ്റ്റർ എന്നിവയുടെ സഹകരണത്തോടെയായിരുന്നു കോൺഫറൻസ്. ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ വളർച്ചയും കുവൈത്തിലെ നിക്ഷേപസാധ്യതകളും സെമിനാറില്‍ ചര്‍ച്ചയായി.
ഇന്ത്യയും കുവൈത്തും തമ്മിലെ ചരിത്രപരമായ വ്യാപാരബന്ധങ്ങളെ ചടങ്ങിൽ സംസാരിച്ച ഇന്ത്യൻ അംസബാസഡർ ഡോ. ആദർശ് സ്വൈക ചൂണ്ടിക്കാട്ടി. ഇവ ശക്തിപ്പെടുത്തുന്നതിനുള്ള എംബസിയുടെ തുടർച്ചയായ ശ്രമങ്ങളും സൂചിപ്പിച്ചു. ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ സ്വിഗ്ഗിയുടെ സി.എഫ്.ഒ രാഹുൽ ബോത്ര, സീ ബിസിനസ് മാനേജിങ് എഡിറ്റർ അനിൽ സിംഗ്വി, ഇൻഫ്ലക്ഷൻ പോയിന്റിലെ സഹസ്ഥാപകനും സി.ഇ.ഒയുമായ വിനയ് ബൻസാൽ എന്നിവരായിരുന്നു ഇന്ത്യയിൽ നിന്നുള്ള പ്രധാന പ്രാസംഗികർ. കുവൈത്ത് ഡിജിറ്റൽ സ്റ്റാർട്ടപ്പ് കാമ്പസ് കൺസൾട്ടന്റ് എൻജി. അബ്ദുൽ വഹാബ് അൽ സൈദാൻ, ഹോളിസ്റ്റിക് കുവൈത്ത് സ്ഥാപകനും മാനേജിങ് പാർട്ണറുമായ അബ്ദുൽറഹ്മാൻ അൽദുഐജ് എന്നിവർ കുവൈത്തിൽനിന്ന് കോൺഫറൻസിൽ പങ്കെടുത്തു.
ഇന്ത്യയിലെയും കുവൈത്തിലെയും സമീപകാല സ്റ്റാർട്ടപ്പുകൾ അവരുടെ തനതായ മേഖലകളിൽ നേട്ടം കൈവരിച്ചതിന്റെ ഉദാഹരണങ്ങളും പഠനങ്ങളും പ്രാസംഗികർ എടുത്തുപറഞ്ഞു. അതിഥികൾക്ക് ചോദ്യോത്തര സെഷനും ഒരുക്കി.
കുവൈത്തിലെ പ്രമുഖ പ്രഫഷനലുകളും വ്യവസായികളും, വിദ്യാർഥികൾ, കുവൈത്ത് കമ്പനികളിൽ ഉയർന്ന പദവികളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രഫഷനലുകൾ എന്നിവർ കോൺഫറൻസിന്റെ ഭാഗമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.