മാധ്യമ സാന്നിധ്യം വിപുലപ്പെടുത്തൽ: കുന-സി.ജി.സി മേധാവികൾ ചർച്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ന്യൂസ് ഏജൻസി (കുന) ഡയറക്ടർ ജനറൽ ഡോ. ഫാത്മ അൽ സലേം പ്രാദേശിക കാര്യ വിഭാഗം മേധാവിയും സെന്റർ ഫോർ ഗവൺമെന്റ് കമ്യൂണിക്കേഷൻ (സി.ജി.സി) ഔദ്യോഗിക വക്താവുമായ അമീർ അൽ അജ്മിയും കൂടിക്കാഴ്ച നടത്തി.
സഹകരണം വർധിപ്പിക്കുന്നതിനും കുവൈത്ത് മാധ്യമ സാന്നിധ്യം വർധിപ്പിക്കുന്നതിനുമുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു. മാധ്യമങ്ങളും വാർത്തകളും ഉൾപ്പെടെ വിവിധ മേഖലകളിൽ സർക്കാറിന്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നതിൽ സി.ജി.സിയുടെ ശ്രമങ്ങളെ ഡോ. അൽ സലേം അഭിനന്ദിച്ചു. കുവൈത്ത് വിഷൻ 2035ന് അനുസൃതമായി വിവധ മേഖലകളിൽ സർക്കാറിന്റെ പരിപാടികളും നേട്ടങ്ങളും കവർ ചെയ്യുന്നതിനും രാജ്യത്തിന്റെയും ആഗോള പൊതുജനാഭിപ്രായത്തിന്റെയും അഭിലാഷങ്ങൾ നിറവേറ്റുന്നതിനും മാധ്യമങ്ങൾ തമ്മിലുള്ള ഏകോപനത്തിന്റെ പ്രാധാന്യം അവർ വ്യക്തമാക്കി. മാധ്യമ സ്ഥാപനങ്ങളുടെ സത്യസന്ധതയും കൃത്യതയും നിലനിർത്തുന്ന കുനയുടെ പങ്കിനെയും പരിശ്രമങ്ങളെയും അൽ അജ്മി അഭിനന്ദിച്ചു. ഇരുവരും സി.ജി.സി ഉദ്യോഗസ്ഥനും പുതുതായി തയാറാക്കിയ കുന സ്മാർട്ട് ഒയാസിസ് ഉൾപ്പെടെയുള്ള ഏജൻസിയുടെ വിവിധ സൗകര്യങ്ങൾ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.