പ്രവാസികളെ തഴഞ്ഞ ബജറ്റ് -ഒ.ഐ.സി.സി
text_fieldsകുവൈത്ത് സിറ്റി: വിദേശത്ത് ജോലിചെയ്യുന്ന സാധാരണക്കാരായ പ്രവാസികളെ പൂർണമായും അവഗണിക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് ഒ.ഐ.സി.സി. ബജറ്റ് തീർത്തും നിരാശജനകമാണെന്നും ഒ.ഐ.സി.സി കുവൈത്ത് നാഷനൽ കമ്മറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര അറിയിച്ചു. പ്രവാസികളുടെ പുനരധിവാസമുൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര ഗവൺമെന്റ് നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യയിലെ യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാൻ നടപടിയും ബജറ്റിൽ കൈക്കൊണ്ടിട്ടില്ല.
ഇന്ത്യയിലെയും വിദേശത്തെയും കോർപറേറ്റുകൾക്ക് മാത്രമാണ് ഈ ബജറ്റുകൊണ്ട് നേട്ടമെന്നും ചൂണ്ടികാട്ടി. കേരളത്തെ പൂർണമായും അവഗണിച്ച ബജറ്റിനെതിരെ പ്രതിപക്ഷ കക്ഷികളുടെ ശക്തമായ പ്രതിഷേധം പാർലമെന്റിൽ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.