മരുപ്പച്ച ഒരുക്കാൻ പ്രവാസി കേരള കോൺഗ്രസ് (എം)
text_fieldsപ്രവാസി കേരള കോൺഗ്രസ് (എം) പ്രവർത്തകർ വൃക്ഷത്തൈ നടുന്നു
കുവൈത്ത് സിറ്റി: ലോക പരിസ്ഥിതി ദിനത്തിൽ പ്രവാസി കേരള കോൺഗ്രസ്(എം) കുവൈത്ത് വൃക്ഷത്തൈകൾ നട്ടു. ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് നിരീക്ഷകനായി കുവൈത്തിലെത്തിയ മാധ്യമ പ്രവർത്തകൻ ജോർജ് കള്ളിവയലിൽ വൃക്ഷത്തൈ നട്ട് ദിനാചരണത്തിന് തുടക്കം കുറിച്ചു. നിരവധി അംഗങ്ങൾ പങ്കെടുത്ത വൃക്ഷത്തൈ നടീൽ പരിപാടിയിൽ സ്ഥലവാസികളും അണിചേർന്നു. കഴിഞ്ഞവർഷം പരിസ്ഥിതി ദിനത്തിലും പ്രവാസി കേരള കോൺഗ്രസ് (എം) വൃക്ഷത്തൈകൾ നട്ടിരുന്നു. വൃക്ഷത്തൈകൾ പ്രസിഡന്റ് അഡ്വ. സുബിൻ അറക്കൽ, ജന. സെക്രട്ടറി ജോബിൻസ് ജോൺ, ട്രഷറർ സുനിൽ തൊടുക എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വൈസ് പ്രസിഡന്റ് എം.പി. സെൻ, ജോയന്റ് സെക്രട്ടറി ജിൻസ് ജോയ്, ജോയന്റ് ട്രഷറർ സാബു മാത്യു, അബ്ബാസിയ ഏരിയ കൺവീനർ ഡേവിസ് ജോൺ, അഡ്വൈസറി ബോർഡ് മെംബർ ഷാജി നാഗരൂർ, മുതിർന്ന നേതാക്കളായ വിൽസൺ കെ. ജെയിംസ്, നോബിൾ മാത്യു, മാത്യൂസ് പാലുകുന്നേൽ, ഷിബു ജോസ്, അനൂപ് ജോൺ, ഷാജി മൈക്കിൾ, റിനു ഞാവള്ളി, സെബാസ്റ്റ്യൻ പാത്രപ്പാങ്കൽ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗംങ്ങൾ എന്നിവർ പരിപാടിയിൽ പങ്കുചേർന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.