പ്രവാസി മലയാളി ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി മലയാളി യുവാവ് ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കൊയിലാണ്ടി നിയോജക മണ്ഡലം കെ.എം.സി.സി അംഗം മാടാക്കര സ്വദേശി പള്ളിപ്പറമ്പിൽ അബ്ദുൽ റസാഖ് (41) കുവൈത്തിൽ നിര്യാതനായി. ഗ്രാൻഡ് ഹൈപ്പർ ജീവനക്കാരനാണ്. ജോലി സ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിതാവ്: കത്തങ്ങന്റകത്ത് അബ്ദുല്ല. മാതാവ്: മറിയം. ഭാര്യ: പള്ളിപ്പറമ്പിൽ ഉമ്മു കുൽസു. മക്കൾ: മുഹമ്മദ് റാഷിദ്, മുഹമ്മദ് റിഷാൽ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.