പ്രവാസി സംഘടനകൾ അനുശോചിച്ചു
text_fieldsകെ.കെ.എം.എ
കുവൈത്ത് സിറ്റി: തീപിടിത്തത്തിൽ കെ.കെ.എം.എ നടുക്കവും ആശങ്കയും രേഖപ്പെടുത്തി. പ്രവാസി സമൂഹത്തിന്റെ ദുഃഖത്തിലും മരണപ്പെട്ടവരുടെ കുടുംബത്തിന്റെ വേദനയിലും പങ്കുചേരുന്നതായി കെ.കെ.എം.എ അറിയിച്ചു.
കെ.ഡി.എൻ.എ
കുവൈത്ത് സിറ്റി: എൻ.ബി.ടി.സി കമ്പനിയുടെ മൻഗഫ് ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ടവർക്ക് കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ആദരാജ്ഞലികൾ അർപ്പിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ തീരാനഷ്ടത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി
കുവൈത്ത് സിറ്റി: മൻഗഫിലുണ്ടായ അതിദാരുണമായ തീപിടിത്തത്തിൽ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി അതിയായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ കെ.എം.സി.സി നേതാക്കൾ സന്ദർശിച്ചു. കെ.എം.സി.സി മെഡിക്കൽ വിങ്ങുമായി സഹകരിച്ച് ആവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്തിയതായും പ്രസിഡന്റ് ഹമീദ് മൂഡാൽ ജനറൽ സെക്രട്ടറി റസീൻ പടിക്കൽ എന്നിവർ അറിയിച്ചു.
കെ.ഇ.എ
കുവൈത്ത് സിറ്റി: അതിദാരുണമായ തീപിടിത്തത്തിൽ മലയാളികളടക്കം നിരവധി പ്രവാസികൾക്കുണ്ടായ ജീവഹാനിയിലും പരിക്കുകളിലും കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ (കെ.ഇ.എ) അനുശോചനം രേഖപ്പെടുത്തി. തീപിടിത്തത്തിൽ മരിച്ചവരുടെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നതോടൊപ്പം കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി ഭാരവാഹികൾ അറിയിച്ചു. ഇന്ത്യൻ സമൂഹത്തിന്റെയും എംബസിയുടെയും തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കെ.ഇ.എ എല്ലാവിധ പിന്തുണയും അറിയിച്ചു.
പി.സി.എഫ് കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫില്‍ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ കുവൈത്ത് പി.സി.എഫ് സെൻട്രൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റവർക്കും മരിച്ചവരുടെ കുടുംബത്തിനും മാനസിക പിന്തുണ ഉറപ്പാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു. മരിച്ചവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.