പ്രവാസി പുനരധിവാസത്തിന് കാര്യക്ഷമമായ പദ്ധതികൾ വേണം –പ്രവാസി സംഗമം
text_fieldsകുവൈത്ത് സിറ്റി: ഗൾഫ് സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങളും കോവിഡ് വരുത്തിയ ദുരന്തങ്ങളും കാരണം സ്വദേശത്തേക്കു മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസത്തിന് കാര്യക്ഷമമായ പദ്ധതികൾ നടപ്പാക്കണമെന്ന് കുവൈത്ത് കേരള ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച പ്രവാസി സംഗമം സർക്കാറിനോട് ആവശ്യപ്പെട്ടു.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഓൺലൈൻ കോൺഫറൻസിെൻറ പ്രചാരണാർഥമാണ് പ്രവാസി സംഗമം നടത്തിയത്. പണ്ഡിതനും യു.എ.ഇ ഇസ്ലാഹി സെൻറർ പ്രസിഡൻറുമായ ഹുസൈൻ സലഫി ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻറ് പി.എൻ. അബ്ദുല്ലത്തീഫ് മദനി ആമുഖഭാഷണം നടത്തി.
'നിർഭയ ജീവിതം സുരക്ഷിത സമൂഹം' പ്രമേയത്തിൽ മുജാഹിദ് ബാലുശ്ശേരിയും 'അർഥപൂർണമായ പ്രവാസ ജീവിതം' വിഷയത്തിൽ അർഷദ് അൽ ഹിക്മി താനൂരും സംസാരിച്ചു.കുവൈത്തിലെ വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് സഗീർ തൃക്കരിപ്പൂർ (കെ.കെ.എം.എ), എം.കെ. അബ്ദുറസാഖ് (കെ.എം.സി.സി), പി.ടി. ഷരീഫ് (കെ.ഐ.ജി), എം.എ. നിസാം (ഒ.ഐ.സി.സി), അജ്നാസ് (കല) എന്നിവർ സംസാരിച്ചു.
സ്വാഗത സംഘം ചെയർമാൻ സി.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സുനാഷ് ശുക്കൂർ സ്വാഗതവും പ്രോഗ്രാം കൺവീനർ ഷബീർ സലഫി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.