വോട്ടുപാട്ട് കൊള്ളാമെന്ന് പ്രവാസി സാക്ഷ്യം
text_fieldsകുവൈത്ത് സിറ്റി: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ രാഷ്ട്രീയ പാർട്ടികൾ പുറത്തിറക്കിയ പാട്ടുകൾക്ക് പ്രവാസ ലോകത്ത് പ്രിയം ഏറെ. ഇവിടുത്തെ വാട്സ്ആപ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് പേജുകളിലും പാട്ടുകൾ ഹിറ്റാണ്. കണ്ണും പൂട്ടി ഷെയർ ചെയ്യുന്നവും ഇഷ്ടപ്പെട്ട ഗാനങ്ങൾ മാത്രം ഷെയർ ചെയ്യുന്നവരുമുണ്ട്.
മാപ്പിളപ്പാട്ടുകളുടെയും സിനിമ പാട്ടുകളുടെയും ഇൗണത്തിലുള്ള പ്രചാരണ ഗാനങ്ങൾക്കാണ് പ്രവാസലോകത്ത് സ്വീകാര്യതയേറെ. വൈവിധ്യങ്ങളുടെ ചാകരയാണ് വോട്ടുപാട്ടുകളിൽ. വിപ്ലവ ഗാനങ്ങളിലൂടെയും ഹിന്ദി, തമിഴ്, മലയാളം തുടങ്ങി വിവിധ ഭാഷകളിലുള്ള സിനിമഗാനങ്ങളുടെ പാരഡിയിലൂടെയും വോട്ടുചോദിക്കുന്നു. പഞ്ചായത്ത് വാർഡ് സ്ഥാനാർഥികളുടെ പേരും മികവും എടുത്തുപറഞ്ഞ് പ്രത്യേകമായി തയാറാക്കിയതും പാർട്ടികളുടെ പൊതുവായ അവകാശവാദങ്ങളുടെയും ഗാനങ്ങൾ റെഡിയാണ്. ഏതുതരം പാട്ടുകൾ ഇഷ്ടപ്പെടുന്നവർക്കും വേണ്ട രീതിയിൽ വിഭവം സുലഭം. സ്ഥാനാർഥികളുടെ നാട്ടുമ്പുറത്തെ നീട്ടിപ്പരത്തിയ പേരും വീട്ടുപേരും ഇൗണത്തിനൊപ്പിക്കുന്ന ശ്രമകരമായി ജോലി പാരഡി ഗാനങ്ങളൊരുക്കുന്നവർ ഒരുവിധം നന്നായി ചെയ്തിട്ടുണ്ടെന്നാണ് പ്രവാസികൾ സാക്ഷ്യപ്പെടുത്തുന്നത്.
വ്യത്യസ്ത രാഷ്ട്രീയ കക്ഷികൾക്ക് വേണ്ടി പാെട്ടാരുക്കുന്നത് പലപ്പോഴും ഒരേ വ്യക്തികൾതന്നെയാണ് എന്നതാണ് കൗതുകം. അതൊന്നും ആർക്കും വിഷയമല്ല. തെരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങൾക്കൊപ്പം അണിയറയിലുള്ളവരെ പരിചയപ്പെടുത്താറുമില്ല. ഇൗണമൊപ്പിച്ച് കെട്ടിക്കൂട്ടുന്നതിെൻറ പരിമിതിയുണ്ടെങ്കിലും ഇക്കൊല്ലം പാട്ടുകൾക്ക് പതിവിലും നിലവാരമുണ്ടെന്നാണ് പ്രവാസി ഗ്രൂപ്പുകളിലെ ചർച്ചയിലെ അഭിപ്രായം. പാട്ടുപ്രേമത്തേക്കാൾ വോട്ടാവേശമാണ് പ്രവാസികളെ ഗാനങ്ങൾ ഷെയർ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. ആവേശത്തിൽ ആരു മുന്നിൽ എന്നതിനേക്കാൾ പ്രസക്തം വോെട്ടണ്ണുേമ്പാൾ ആരു മുന്നിൽ എന്നതുതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.