Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​വാ​സി വെ​ൽ​ഫെ​യ​ർ...

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് 10ാം വാ​ർ​ഷി​ക സ​മ്മേ​ള​നം 25ന്

text_fields
bookmark_border
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത്  10ാം വാ​ർ​ഷി​ക സ​മ്മേ​ള​നം 25ന്
cancel

കു​വൈ​ത്ത്സി​റ്റി: പ്ര​മു​ഖ പ്ര​വാ​സി സം​ഘ​ട​ന​യാ​യ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് 10ാം വാ​ർ​ഷി​ക സ​മ്മേ​ള​നം ഫെ​ബ്രു​വ​രി 25ന് ​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ ഓ​പ​ൺ ഓ‍ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കീ​ട്ട് ആ​റു മു​ത​ൽ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. ‘മ​റി​മാ​യം’ ടി.വി പ​ര​മ്പ​ര​യി​ലെ ക​ലാ​കാ​ര​ൻ​മാ​രു​ടെ ക​ലാ​വി​ഷ്കാ​രം മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​ണ്. പ്ര​മു​ഖ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ മാം​​ഗോ ഹൈ​പ്പ​റാ​ണ് പ​രി​പാ​ടി​യു​ടെ മു​ഖ്യ പ്രാ​യോ​ജ​ക​ർ. സ​മ്മേ​ള​ന സ്വാ​​ഗ​ത​സം​​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി സ​ഫ് വാ​ൻ, സെ​ക്ര​ട്ട​റി​യാ​യി ന​യീം എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. മ​റ്റു വ​കു​പ്പു ക​ൺ​വീ​ന​ർ​മാ​രാ​യി ഖ​ലീ​ലു​റ​ഹ്മാ​ൻ(​ഫി​നാ​ൻ​സ്), അ​ഫ്താ​ബ് (സെ​ക്യൂ​രി​റ്റി), അ​ൻ​വ​ർ ഷാ​ജി, നി​ഷാ​ദ് ഇ​ള​യ​ത് (പ്രോ​ഗ്രാം), റ​ഫീ​ഖ് ബാ​ബു, ജ​വാ​ദ് അ​മീ​ർ (പ്ര​ചാ​ര​ണം), ജ​സീ​ൽ ചെ​ങ്ങ​ളാ​ൻ (വിഡി​യോ, ഫോ​ട്ടോ​ഗ്ര​ഫി), റ​ഷീ​ദ് ഖാ​ൻ, ഫാ​യി​സ് അ​ബ്ദു​ല്ല, അ​ബ്ദു​ൽ വാ​ഹി​ദ് (വേ​ദി), കെ.​വി. ഫൈ​സ​ൽ (​ഗ​സ്റ്റ്), ജ​വാ​ദ്, വി​ഷ്ണു ന​ടേ​ഷ് (സ്റ്റേ​ഷ​ന​റി), അ​ഷ്ഫാ​ഖ്, നാ​സ​ർ മ​ട​പ്പ​ള്ളി (വ​ള​ന്‍റി​യ​ർ), സി​റാ​ജ് സ്രാ​മ്പി​ക്ക​ൽ, അ​നി​യ​ൻ കു​ഞ്ഞ്, ഗി​രീ​ഷ്,അ​ഷ്കർ (റി​സ​പ്ഷ​ൻ).

സ്വാ​​ഗ​തസം​ഘം രൂ​പവത്ക​ര​ണ യോ​​ഗ​ത്തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​യി​ക് അ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് മാ​ത്യു സ്വാ​​ഗ​ത​വും ട്ര​ഷ​റ​ർ ഖ​ലീ​ലു​റ​ഹ്മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Annual ConferenceExpatriate Welfare Kuwait
News Summary - Expatriate Welfare Kuwait 10th Annual Conference on 25
Next Story