കുവൈത്ത്: പ്രവാസി തൊഴിലാളികൾക്ക് നിയമപരമായ സംരക്ഷണം നൽകും
text_fieldsകുവൈത്ത് സിറ്റി: പ്രവാസി തൊഴിലാളികൾക്ക് നിയമപരമായ സംരക്ഷണം നൽകുന്നതിലും അവരുടെ അവകാശങ്ങൾ ഉറപ്പുനൽകുന്ന തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിലും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പി.എ.എം) ശ്രദ്ധനൽകുന്നതായി ആക്ടിങ് ഡയറക്ടർ ജനറൽ മർസൂഖ് അൽ ഉതൈബി പറഞ്ഞു. കുവൈത്തിലെ പാകിസ്താൻ അംബാസഡർ മാലിക് ഫാറൂഖുമായും പ്രതിനിധി സംഘവുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പാക് തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, പരിഹാര മാർഗങ്ങൾ എന്നിവ ചർച്ച ചെയ്തു. കുവൈത്തിലെ തൊഴിൽ വിപണിക്ക് ആവശ്യമായ സ്പെഷ്യലൈസേഷനുകൾ ഉള്ള തൊഴിലാളികളെ ഏറെ ആവശ്യമുള്ളതായി അൽ ഒതൈബി എടുത്തു പറഞ്ഞു. കുവൈത്തിന്റെ വികസനപരവും സാമ്പത്തികവുമായ താൽപര്യങ്ങൾ നിറവേറ്റുന്നതിനായി വിദഗ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന പ്രക്രിയ വികസിപ്പിക്കുന്നതിന് അതോറിറ്റി നിരന്തരവുമായ പരിശ്രമങ്ങൾ നടത്തുന്നുണ്ടെന്നും സൂചിപ്പിച്ചു. പാകിസ്താനും കുവൈത്തും തമ്മിലുള്ള പഴക്കമേറിയതും വ്യതിരിക്തവുമായ ചരിത്രപരമായ ബന്ധങ്ങളെ അദ്ദേഹം പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.