പ്രവാസികൾ കേരള കവികസനത്തിെൻറ നട്ടെല്ല് –പി. രാജീവ്
text_fieldsകുവൈത്ത് സിറ്റി: പ്രവാസികൾ കേരള വികസനത്തിെൻറ നട്ടെല്ലാണെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം പി. രാജീവ് പറഞ്ഞു. 'കേരളീയ വികസനവും പ്രവാസികളും' വിഷയത്തിൽ കല കുവൈത്ത് സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ കേരളത്തിലുള്ളത് പ്രവാസി സൗഹൃദ സർക്കാറാണെന്നും സംസ്ഥാനത്തിെൻറ സാമ്പത്തിക സ്രോതസ്സ് പ്രവാസികളെയും കൂടി ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമ്പത്തിക സാംസ്കാരിക, സാമൂഹിക മേഖലയിലെ പ്രവാസികളുടെ സംഭാവനകളെ ശരിയായ രൂപത്തിൽ പരിഗണിക്കാൻ സർക്കാർ ശ്രമിക്കുന്നു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചെത്തുന്നവർക്ക് വിവിധ തൊഴിൽ പദ്ധതികൾ ഇടതുപക്ഷ സർക്കാർ നടപ്പാക്കിയിട്ടുണ്ട്. തുടർന്ന് കല കുവൈത്തിെൻറ മുഖ പ്രസിദ്ധീകരണമായ കൈത്തിരിയുടെ പുതിയ ലക്കത്തിെൻറ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. കല കുവൈത്ത് ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് സ്വാഗതം പറഞ്ഞു. പ്രസിഡൻറ് ജ്യോതിഷ് ചെറിയാൻ അധ്യക്ഷത വഹിച്ചു.
ഇടതു സർക്കാറിെൻറ പ്രവാസി ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് വിവിധ സർക്കാർ ബോഡികളിലെ ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള അംഗങ്ങൾ വിശദീകരിച്ചു. കുവൈത്തിൽനിന്ന് പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്കുമാർ, വനിത വേദി കുവൈത്ത് പ്രസിഡൻറ് രമ അജിത് എന്നിവർ സംസാരിച്ചു. കല കുവൈത്ത് ട്രഷറർ പി.ബി. സുരേഷ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.