പൂട്ടിപ്പോയ കമ്പനികളില്‍നിന്ന് പ്രവാസികള്‍ക്ക് ഇഖാമ മാറ്റാം
text_fieldsകുവൈത്ത് സിറ്റി: പൂട്ടിപ്പോയ കമ്പനികളില്‍ നിന്ന് തങ്ങളുടെ ഇഖാമ മാറ്റാന്‍ പ്രവാസികള്‍ക്ക് അവസരമൊരുങ്ങുന്നു. ഇതോടെ കമ്പനി പൂട്ടിയതിനാൽ ഫയലുകള്‍ അടച്ചിരിക്കുന്ന കമ്പനികൾക്ക് കീഴിലുള്ള പ്രവാസി തൊഴിലാളികൾക്ക് മറ്റൊരു സ്ഥാപനത്തിലേക്ക് റസിഡന്‍സി മാറ്റാന്‍ കഴിയും. മാനുഷിക സാഹചര്യങ്ങൾ പരിഗണിച്ചാണ് മാന്‍പവര്‍ പബ്ലിക്ക് അതോറിറ്റി പുതിയ തീരുമാനം. അതേസമയം, ഇഖാമ ട്രാൻസ്ഫർ പ്രക്രിയ പ്രത്യേക നിയന്ത്രണങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പൂട്ടിപ്പോവുകയോ സസ്പെൻഡ് ചെയ്തതോ ആയ കമ്പനിയിൽ വർക്ക് പെർമിറ്റ് നൽകി 12 മാസത്തിൽ കൂടുതൽ കഴിഞ്ഞാൽ തൊഴിലാളികളെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റാന്‍ അനുവദിക്കും. അതിനിടെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഇഖാമ ട്രാൻസ്ഫർ പ്രക്രിയക്ക് മിനിമം മൂന്ന് വർഷമെങ്കിലും കഴിഞ്ഞിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. നൂറുകണക്കിന് പ്രവാസികള്‍ക്ക് കുവൈത്ത് മാന്‍പവര്‍ പബ്ലിക്ക് അതോറിറ്റിയുടെ പുതിയ തീരുമാനം ആശ്വാസമാകും.
60 വയസ്സും അതിൽ കൂടുതലുമുള്ള ബിരുദധാരികളല്ലാത്ത പ്രവാസികൾക്ക് സ്വകാര്യ മേഖലയിലേക്ക് ഇഖാമ മാറ്റാൻ അനുമതി നൽകുമെന്ന് പബ്ലിക്ക് അതോറിറ്റി ഫോർ മാൻപവർ നേരത്തെ അറിയിച്ചിരുന്നു. ഇത്തരക്കാർക്ക് നിബന്ധനകളോടെ ഇഖാമ മാറി രാജ്യത്ത് തുടരാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.