Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം...

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ആ​ഘോ​ഷ​മാ​ക്കി പ്ര​വാ​സി​ക​ൾ

text_fields
bookmark_border
Victory Celebration
cancel
camera_alt

കെ.​എം.​സി.​സി വി​ജ​യാ​ഘോ​ഷ​ത്തി​ൽ പ്ര​സി​ഡ​ന്റ്‌ നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ മ​ധു​രം വി​ത​ര​ണം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ആ​ഘോ​ഷ​മാ​ക്കി കു​വൈ​ത്ത് പ്ര​വാ​സി​ക​ൾ. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ര​ള​ത്തി​ലെ​യും വി​ജ​യ പ​രാ​ജ​യ​ങ്ങ​ൾ നി​രീ​ക്ഷി​ച്ചും അ​ഭി​പ്രാ​യം പ​ങ്കു​വെ​ച്ചും വോ​ട്ടെ​ണ്ണ​ൽ ദി​ന​ത്തി​ൽ മൊ​ബൈ​ൽ ഫോ​ണി​ൽ വ്യാ​പൃ​ത​രാ​യി​രു​ന്നു ഭൂ​രി​പ​ക്ഷം പ്ര​വാ​സി​ക​ളും. ​ഫ​ലം വ​ന്ന​തോ​ടെ ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തി​ൽ വ്യ​ക്തി​പ​ര​മാ​യും കൂ​ട്ട​മാ​യും ആ​ഘോ​ഷ​വും ആ​രം​ഭി​ച്ചു. കേ​​ര​​ള​​ത്തി​​ലെ യു.​​ഡി.​​എ​​ഫി​​ന്റെ​യും ദേ​​ശീ​​യ ത​​ല​​ത്തി​​ൽ ഇ​​ൻ​​ഡ്യ മു​​ന്ന​​ണി​​യു​​ടെ​​യും മി​​ന്നും പ്ര​​ക​​ട​​ന​വും അ​നു​കൂ​ല സം​ഘ​ട​ന​ക​ൾ ആ​ഘോ​ഷ​മാ​ക്കി. അ​തേ​സ​മ​യം കേ​ര​ള​ത്തി​ലെ തി​രി​ച്ച​ടി ഇ​ട​ത് അ​നു​ഭാ​വി​ക​ൾ​ക്കി​ട​യി​ൽ നി​രാ​ശ പ​ട​ർ​ത്തി.

മ​ധു​രം വി​ത​ര​ണം ചെ​യ്ത് കെ.​എം.​സി.​സി

കു​വൈ​ത്ത് സി​റ്റി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ൻ​ഡ്യ മു​ന്ന​ണി ന​ട​ത്തി​യ മി​ക​ച്ച പോ​രാ​ട്ട​വും കേ​ര​ള​ത്തി​ൽ യു.​ഡി.​എ​ഫി​ന്റെ മി​ന്നും വി​ജ​യ​വും ആ​ഘോ​ഷ​മാ​ക്കി കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി. അ​ബ്ബാ​സി​യ കെ.​എം.​സി.​സി ഓ​ഫി​സി​ൽ വോ​ട്ട​ർ​മാ​ർ​ക്ക് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് പ്ര​ക​ട​ന​ങ്ങ​ളും മ​ധു​ര​പ​ല​ഹാ​ര വി​ത​ര​ണ​വും ന​ട​ന്നു. സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്‌ നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ ഹാ​രി​സ് വ​ള്ളി​യോ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ഇ​ക്ബാ​ൽ മാ​വി​ലാ​ടം, ഫാ​റൂ​ഖ് ഹ​മ​ദാ​നി, എം.​ആ​ർ. നാ​സ​ർ, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ ബാ​ത്ത, കാ​സ​ർ​ഗോ​ഡ് ജി​ല്ല പ്ര​സി​ഡ​ന്റ്‌ റ​സാ​ക്ക് അ​യ്യൂ​ർ, ഒ.​ഐ.​സി.​സി പ്ര​തി​നി​ധി ജാ​വേ​ദ് ബി​ൻ ഹ​മീ​ദ്, അ​സീ​സ് തി​ക്കോ​ടി, സ​യ്യി​ദ് ഗാ​ലി​ബ്‌ അ​ൽ മ​ഷ്ഹൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്ദു​ൽ ഹ​കീം അ​ഹ്സ​നി ഖി​റാ​അ​ത്ത് ന​ട​ത്തി. ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ വ​യ​നാ​ട് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഷാ​ഹു​ൽ ബേ​പ്പൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ഒ.​ഐ.​സി.​സി വി​ജ​യാ​ഘോ​ഷം

കു​വൈ​ത്ത് സി​റ്റി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ൻ​ഡ്യ മു​ന്ന​ണി​യു​ടെ വി​ജ​യ​ത്തി​ൽ ഒ.​ഐ.​സി.​സി വി​ജ​യാ​ഘോ​ഷം ന​ട​ത്തി. അ​ബ്ബാ​സി​യ​യി​ലെ ഒ.​ഐ.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ​സ്.​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് സാ​മു​വ​ൽ ചാ​ക്കോ കാ​ട്ടൂ​ർ ക​ളീ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നു​ള്ള ഭൂ​രി​പ​ക്ഷം ല​ഭി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും വ​ർ​ഗീ​യ ശ​ക്തി​ക​ൾ​ക്കെ​തി​രെ നേ​ടി​യ വി​ജ​യം മ​തേ​ത​ര ഇ​ന്ത്യ​ക്ക് വ​ലി​യ പ്ര​തീ​ക്ഷ​ക​ളാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന് യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഒ.​ഐ.​സി.​സി പ്ര​വ​ർ​ത്ത​ക​ർ ആ​ഘോ​ഷ​ത്തി​ൽ

സെ​ക്ര​ട്ട​റി​മാ​രാ​യ നി​സ്സാം തി​രു​വ​ന​ന്ത​പു​രം, സു​രേ​ഷ് മാ​ത്തൂ​ർ, ജോ​യ് ക​ര​വാ​ളൂ​ർ, ജി​ല്ല പ്ര​സി​ഡ​ന്റു​മാ​രാ​യ കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി, വി​പി​ൻ മ​ങ്ങാ​ട്, ബൈ​ജു പോ​ൾ, യൂ​ത്ത് വി​ങ് പ്ര​സി​ഡ​ന്റ് ജോ​ബി​ൻ ജോ​സ്, ജ​സ്റ്റി​ൻ തോ​മ​സ്, എ​ബി കൈ​മു​ത്തും​പ​റ​മ്പി​ൽ, ജി​ജോ കോ​ട്ട​യം, ബാ​ത്ത​ർ വൈ​ക്കം, ജാ​വേ​ദ് ബി​ൻ ഹ​മീ​ദ്, തോ​മ​സ് പ​ള്ളി​ക്ക​ൽ, അ​ലി ജാ​ൻ, കു​ര്യ​ൻ തോ​മ​സ്, അ​ൽ അ​മീ​ൻ കൊ​ല്ലം, വി​ൽ‌​സ​ൺ വ​യ​നാ​ട് എ​ന്നി​വ​ർ നേ​ർ​ന്നു. നാ​ഷ​ണ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ജോ​സ​ഫ് മാ​രാ​മ​ൺ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ രാ​ജീ​വ് നാ​ടു​വി​ലേ​മു​റി ന​ന്ദി​യും പ​റ​ഞ്ഞു. ഷ​ബീ​ർ കൊ​യി​ലാ​ണ്ടി, ഇ​ലി​യാ​സ് പു​തു​വാ​ച്ചേ​രി, സ​ജി​ത്ത് മ​ല​പ്പു​റം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കെ.​എം.​സി.​സി മ​ല​പ്പു​റം വി​ജ​യാ​ര​വം ഇ​ന്ന്

കു​വൈ​ത്ത് സി​റ്റി: കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന വി​ജ​യാ​ര​വം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് അ​ബ്ബാ​സി​യ ഓ​ഫി​സി​ൽ. ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ല​പ്പു​റ​ത്തു നി​ന്നും വി​ജ​യി​ച്ച ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ (മ​ല​പ്പു​റം) അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി(​പൊ​ന്നാ​നി) മ​റ്റു യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ എ​ന്നി​വ​രു​ടെ വി​ജ​യ​ത്തി​ൽ യോ​ഗം ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsLok Sabha Elections Result
News Summary - Expatriates celebrate election results
Next Story