Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇന്ത്യ-കുവൈത്ത്​...

ഇന്ത്യ-കുവൈത്ത്​ മന്ത്രിതല ചർച്ചയിൽ പ്രവാസികൾക്ക് പ്രതീക്ഷ

text_fields
bookmark_border
ഇന്ത്യ-കുവൈത്ത്​ മന്ത്രിതല ചർച്ചയിൽ പ്രവാസികൾക്ക് പ്രതീക്ഷ
cancel
camera_alt

കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്​. ജയശങ്കർ ഇന്ത്യ, കുവൈത്ത്​ നയതന്ത്ര ബന്ധത്തി​െൻറ 60ാം വാർഷികാഘോഷത്തി​െൻറ ലോഗോ കുവൈത്ത്​ വിദേശകാര്യ മന്ത്രി ഡോ. അഹ്​മദ്​ നാസർ അൽ മുഹമ്മദ്​ അസ്സബാഹിന്​ കൈമാറുന്നു

കുവൈത്ത്​ സിറ്റി: കേ​ന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്​. ജയശങ്കറി​െൻറ സന്ദർശനം കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്ക്​ പ്രതീക്ഷ നൽകുന്നു. പ്രവാസികൾ അനുകൂല തീരുമാനം ആഗ്രഹിക്കുന്ന നിരവധി വിഷയങ്ങൾ ഉണ്ട്​. യാത്രാവിലക്ക്​ നീക്കി നാട്ടിലേക്കും തിരിച്ചുമുള്ള സഞ്ചാരം സാധ്യമാക്കുകയെന്നത്​ തന്നെയാണ്​ ഏറ്റവും പ്രധാനം. അവധിക്ക്​ നാട്ടിൽ പോയി തിരിച്ചുവരാൻ കഴിയാത്ത ആയിരങ്ങളാണ്​ മാസങ്ങളായി ജോലിയും വരുമാനവും ഇല്ലാതെ പ്രയാസപ്പെടുന്നത്​.

നിരവധി പേരുടെ ഇഖാമ കാലാവധി കഴിഞ്ഞു. ജോലിയുമായി ബന്ധപ്പെട്ട്​ അടിയന്തരമായി എത്തേണ്ടതുള്ളവരും ഇഖാമ കാലാവധി കഴിയാനായവരും നിരവധിയാണ്​. ഒാൺലൈനായി പുതുക്കാൻ അവസരമുണ്ടെങ്കിലും കമ്പനി വഴങ്ങാത്തതും കമ്പനിയുടെ പേപ്പറുകൾ കൃത്യമല്ലാത്തതും ഉ​ൾപ്പെടെ കാരണങ്ങളാൽ പലർക്കും ഇത്​ സാധിക്കുന്നില്ല. രണ്ടും മൂന്നും വർഷമായി അവധിയെടുത്ത്​ നാട്ടിൽ പോകാൻ കഴിയാത്ത നിരവധി പേർ ഇവിടെയുമുണ്ട്​. ജോലി ഭാരവും ദീർഘനാളായി കുടുംബ​ത്തെ വിട്ടുനിൽക്കുന്നതും കോവിഡ്​ സാഹചര്യങ്ങളും കാരണം കനത്ത മാനസിക സമ്മർദ്ദമാണ്​ മിക്കവാറും പേർ അനുഭവിക്കുന്നത്​.

ഗൾഫിലെ പ്രവാസികളുടേത്​ ഉൾപ്പെടെ ബിസിനസ്​ സംരംഭങ്ങളും പ്രതിസന്ധിയിൽനിന്ന്​ കരകയറണമെങ്കിൽ വിമാനസർവിസുകൾ സജീവമാകണം. പ്രവാസികളുടെ നാട്ടിൽ പോക്കുമായി ബന്ധപ്പെട്ടാണ്​ മൊബൈൽ ഫോൺ, വാച്ചുകൾ, കളിപ്പാട്ടങ്ങൾ, ചോക്കലേറ്റുകൾ, മിഠായികൾ, വസ്​ത്രങ്ങൾ, ഇലക്​ട്രോണിക്​ ഉൽപന്നങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങി നിരവധി കച്ചവടങ്ങൾ. ഇവയെല്ലാം മാന്ദ്യത്തിലാണ്​. വാക്​സിനേഷനുമായി ബന്ധപ്പെട്ടും​ അനുകൂല തീരമുണ്ടാകേണ്ടതുണ്ട്​.

ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഷീൽഡ്​, കോവാക്​സിൻ എന്നീ വാക്​സിനുകൾക്ക്​ കുവൈത്തി​െൻറ അംഗീകാരം വാങ്ങിയെടുക്കണം. കുവൈത്ത്​ ഫൈസർ, ആസ്​ട്രസെനക, ജോൺസൻ ആൻഡ്​ ജോൺസൻ, മോഡേണ എന്നീ വാക്​സിനുകൾ മാത്രമാണ്​ അംഗീകരിച്ചിട്ടുള്ളത്​. കോവിഷീൽഡും ആസ്​ട്രസെനകയും ഒന്നുതന്നെയായതിനൽ ഇത്​ ബോധ്യപ്പെടുത്താൻ എളുപ്പമാണ്​. കഴിഞ്ഞ ദിവസം സൗദി ഇത്​ അംഗീകരിച്ചിരുന്നു. എൻജിനീയർമാരുടെ അക്രഡിറ്റേഷൻ പ്രശ്​നം, തൊഴിലാളി റിക്രൂട്ട്​മെൻറ്​ തുടങ്ങിയ വിഷയങ്ങളിലും കുവൈത്ത്​ അധികൃതരുമായി ചർച്ച നടത്തി പ്രവാസികൾക്ക്​ അനുകൂലമായ തീരുമാനമെടുപ്പിക്കാൻ മന്ത്രി ഡോ. എസ്​. ജയശങ്കറിന്​ കഴിയുമെന്നാണ്​ പ്രതീക്ഷ. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉൗഷ്​മള ബന്ധം ഇതിന്​ കരുത്താകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ExpatriatesIndia KuwaitKuwait
News Summary - Expatriates hope for India-Kuwait ministerial talks
Next Story