Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഏ​ഴ് വ​ർ​ഷ​ത്തി​നി​ടെ...

ഏ​ഴ് വ​ർ​ഷ​ത്തി​നി​ടെ പ്ര​വാ​സി​ക​ൾ കു​വൈ​ത്തി​ൽ നി​ന്ന് നാ​ട്ടി​ലേ​ക്ക​യ​ച്ച​ത് 33.353 ബി​ല്യ​ൺ ദി​നാ​ർ

text_fields
bookmark_border
ഏ​ഴ് വ​ർ​ഷ​ത്തി​നി​ടെ പ്ര​വാ​സി​ക​ൾ കു​വൈ​ത്തി​ൽ നി​ന്ന് നാ​ട്ടി​ലേ​ക്ക​യ​ച്ച​ത് 33.353 ബി​ല്യ​ൺ ദി​നാ​ർ
cancel

കു​വൈ​ത്ത് സി​റ്റി: നാ​ട്ടി​ലേ​ക്ക് പ്ര​വാ​സി​ക​ള്‍ ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​ത്തി​നി​ടെ അ​യ​ച്ച​ത് 33.353 ബി​ല്യ​ൺ ദി​നാ​ർ. സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് കു​വൈ​ത്ത് പു​റ​ത്തി​റക്കി​യ സ്ഥി​തി വി​വ​ര​ക​ണ​ക്കി​ലാ​ണ് പു​തി​യ റി​പ്പോ​ർ​ട്ട്. അ​യ​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വ് വ​ന്നി​ട്ടി​ല്ലെ​ങ്കി​ലും അ​യ​ക്കു​ന്ന പ​ണ​ത്തി​ന്റെ തോ​തി​ൽ ഇ​ടി​വ് വ​ന്ന​താ​യി ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

2023 ലെ ​ആ​ദ്യ ഒ​മ്പ​ത് മാ​സ​ങ്ങ​ളി​ൽ പ്ര​വാ​സി പ​ണ​മ​യ​ക്ക​ലി​ൽ ഗ​ണ്യ​മാ​യ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് 29.67 ശ​ത​മാ​ന​മാ​ണ് കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ര്‍ഷം ര​ണ്ടാം പാ​ദ​ത്തി​ല്‍ 40.33 ശ​ത​മാ​ന​വും മൂ​ന്നാം പാ​ദ​ത്തി​ൽ 31.46 ശ​ത​മാ​ന​വും കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. പ​ണ​മ​യ​ക്കു​ന്ന​ത് കു​റ​യു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ പേ​യ്‌​മെന്റ് ബാ​ല​ൻ​സി​നെ ബാ​ധി​ച്ച​താ​യി റി​പ്പോ​ര്‍ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം, രാ​ജ്യ​ത്ത് പ്ര​വാ​സി ജ​ന​സം​ഖ്യ വീ​ണ്ടും ഉ​യ​രു​ന്ന​ത് ഈ ​വ​ർ​ഷം പ​ണം അ​യ​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വ് ഉ​ണ്ടാ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ പു​റ​ത്തു​വി​ട്ട പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം കു​വൈ​ത്തി​ലെ പ്ര​വാ​സി​ക​ൾ മൊ​ത്തം ജ​ന​സം​ഖ്യ​യു​ടെ 68.3 ശ​ത​മാ​ന​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ExpatsKuwait
News Summary - Expatriates in Kuwait Remit 33.3 Billion Dinars Over 7 Years
Next Story