60 കഴിഞ്ഞാലും തൊഴിലെടുക്കാം
text_fieldsകുവൈത്ത് സിറ്റി: 60 വയസ്സ് കഴിഞ്ഞ് വിരമിച്ച പ്രവാസി ജീവനക്കാർക്ക് സ്വകാര്യ ജോലിയിലേക്കു മാറാൻ അനുമതി. 60 കഴിഞ്ഞവരും ബിരുദമില്ലാത്തവരുമായ പ്രവാസികൾക്ക് 800 ദീനാറും നിലവിലുള്ള വാർഷിക ഇൻഷുറൻസ് ഫീസും നൽകി താമസാനുമതി പുതുക്കാമായിരുന്നു.
ഇതോടൊപ്പം തൊഴിൽകൂടി മാറാൻ അവസരം ലഭിക്കും. ഉയർന്ന വേതനമുള്ള മറ്റു ജോലികൾ തിരഞ്ഞെടുക്കാൻ കൂടി അവസരം ലഭിക്കുന്നതാണ് ആകർഷണീയത. കഴിഞ്ഞ വർഷത്തെ ഭേദഗതിയുടെ തുടർച്ചയാണിത്. സർക്കാർ ജീവനക്കാർക്കു പുറമെ പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവർ, ആശ്രിത വിസയിലുള്ളവർ, നിക്ഷേപക-വാണിജ്യ വിസയിലുള്ളവർ തുടങ്ങി നിരവധി പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ഇത്തരക്കാർക്ക് നിബന്ധനകളോടെ ഇഖാമ മാറി രാജ്യത്ത് തുടരാമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം ഡയറക്ടർ അസീൽ അൽ മസ്യാദ് അറിയിച്ചു. പുതിയ ഭേദഗതി ഉടൻ പ്രാബല്യത്തിൽ വരുമെന്നും അതോറിറ്റി അറിയിച്ചു. താമസ (റെസിഡന്റ്സ്) നിയമത്തിലെ 24ാം വകുപ്പ് അനുസരിച്ചാണ് ഭേദഗതി. കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
ഇഖാമ പുതുക്കാനുള്ള ഫുസിലും ഇൻഷുറൻസ് തുകയിലും മാറ്റം വന്നിട്ടില്ല. വൻ തുക നൽകി ഇഖാമ പുതുക്കുന്നത് കുറഞ്ഞ വരുമാനക്കാർക്ക് പ്രയാസമായിരുന്നു. ഭാരിച്ച തുക അടക്കാന്‍ കഴിയാത്തതിനെ തുടർന്ന് 60ന് മുകളിലുള്ള ആയിരക്കണക്കിന് പ്രവാസികൾ കഴിഞ്ഞ ഒരുവർഷത്തിനിടെ രാജ്യം വിട്ടിട്ടുണ്ട്. രാജ്യത്ത് 60 വയസ്സും അതിൽ കൂടുതലും പ്രായമുള്ള പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് കഴിഞ്ഞ വർഷത്തിനിടെ ഉണ്ടായത്. 2021 പകുതിയോടെ 1.22 ലക്ഷം ഉണ്ടായിരുന്നത് 2022 പകുതിയോടെ 1.04 ലക്ഷമായി ചുരുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.