എക്സ്പോ പവലിയൻ: ശ്രദ്ധയാകർഷിച്ച് കുവൈത്തി പാരമ്പര്യ കലകൾ
text_fieldsകുവൈത്ത് സിറ്റി: ദുബൈ എക്സ്പോയിലെ കുവൈത്ത് പവലിയനിൽ സന്ദർശകരുടെ ശ്രദ്ധയാകർഷിച്ച് അറബ് പാരമ്പര്യ കലകളുടെ പ്രദർശനം. കുവൈത്തിൽനിന്ന് പോയ കലാകാരന്മാരാണ് രാജ്യത്തിെൻറ സവിശേഷതകളിലേക്കും സൗന്ദര്യത്തിലേക്കും ശ്രദ്ധക്ഷണിക്കുന്ന പവലിയനിൽ കലകൾ കൊണ്ട് പൊലിമ പരത്തുന്നത്.
കുവൈത്തിെൻറ ചരിത്രവും പൈതൃകവും സംസ്കാരവും വിളിച്ചോതുന്ന നിരവധി കാഴ്ചകളും പവലിയനിലുണ്ട്. 'പുതിയ കുവൈത്ത്, സുസ്ഥിരതക്ക് പുതിയ അവസരങ്ങൾ' എന്ന തലക്കെട്ടിലാണ് 24 മീറ്റർ ഉയരത്തിലുള്ള കുവൈത്ത് പവലിയൻ ഒരുക്കിയത്.
മാനുഷിക സേവനമേഖലകളിലെ കുവൈത്തിെൻറ സംഭാവനകൾ, രാജ്യത്തിലെ നിക്ഷേപാവസരങ്ങൾ, പൈതൃക സ്ഥലങ്ങളും സംഭവങ്ങളും തുടങ്ങിയവ പരിചയപ്പെടുത്തുന്ന ഇൻസ്റ്റലേഷനുകൾ അകത്തുണ്ട്. ശബ്ദ, ദൃശ്യവിസ്മയങ്ങളായും പവലിയൻ അനുഭൂതി പകരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.