അതിരുകവിഞ്ഞ് പ്ലാസ്റ്റിക് ;പ്രത്യേക കാമ്പയിനുമായി പരിസ്ഥിതി പബ്ലിക് അതോറിറ്റി
text_fieldsകുവൈത്ത് സിറ്റി: പലരൂപത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും രാജ്യത്ത് പ്ലാസ്റ്റിക് ഉപഭോഗം കുറയുന്നില്ല. രാജ്യത്ത് പ്രതിവർഷം രണ്ട് ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യമുണ്ടാകുന്നുവെന്നാണ് കണക്കുകള്‍.
മൊത്തം ഖരമാലിന്യത്തിന്റെ പതിനെട്ട് ശതമാനമാണിത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കാണ് മാലിന്യങ്ങളിൽ ഭൂരിഭാഗവും. മാലിന്യങ്ങൾ കടലിൽ എത്തുന്നത് മത്സ്യങ്ങളുടെയും ഇതര ജീവികളുടെയും നാശത്തിനു കാരണമാകുന്നു. ഇത് തുടർന്നാൽ വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് റിപ്പോർട്ട്.
മരുഭൂമി, ബീച്ചുകള്‍, ഉല്ലാസമേഖലകൾ എന്നിവിടങ്ങളിൽ വൻതോതിലാണ് പ്ലാസ്റ്റിക് മാലിന്യം. ഇതോടെ പ്ലാസ്റ്റിക്കിന് പകരമുള്ള ഉൽപന്നങ്ങള് പ്രോത്സാഹിപ്പിക്കുന്നതിനായി പരിസ്ഥിതി പബ്ലിക് അതോറിറ്റി പ്രത്യേക കാമ്പയിന് ആരംഭിച്ചു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കാന്‍ പ്രത്യേക ബോധവത്കരണ പരിപാടികൾ രാജ്യത്തുടനീളം സംഘടിപ്പിക്കും.
പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെ ഖര മാലിന്യങ്ങള്‍ തുറന്ന സ്ഥലങ്ങളിലും റോഡുകളിലും ബീച്ചുകളിലും ഉപേക്ഷിച്ചാല്‍ 50 മുതൽ 500 ദീനാർ വരെ നിലവില്‍ പിഴ ഈടാക്കുന്നുണ്ട്. ഇത് കർശനമാക്കും.
മറ്റു പരിസ്ഥിതി നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.