ജറൂസലമിലെ പ്രതിഷേധത്തെ കുവൈത്ത് അപലപിച്ചു
text_fieldsകുവൈത്ത് സിറ്റി: അധിനിവേശ ജറൂസലേമിൽ മാർച്ച് സംഘടിപ്പിക്കാൻ തീവ്രസംഘടനകൾക്ക് ഇസ്രായേൽ അനുമതി നൽകിയതിൽ കുവൈത്ത് അപലപിച്ചു.നഗരത്തിന്റെയും അൽ അഖ്സ മസ്ജിദിന്റെയും പുണ്യസ്ഥലങ്ങളുടെയും ചരിത്രപരവും നിയമപരവുമായ പദവി മാറ്റാൻ ലക്ഷ്യമിട്ടുള്ള ലജ്ജാകരമായ പ്രവൃത്തിയാണിതെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
മുസ്ലിംകളുടെ വികാരത്തെ പ്രകോപിപ്പിക്കുന്നതും പുണ്യസ്ഥലങ്ങൾക്കെതിരെ നികൃഷ്ടമായ പദ്ധതികൾ നടപ്പാക്കാനുള്ള ഇസ്രായേലിന്റെ ഗൂഢ നടപടികളോടും കുവൈത്ത് എതിർക്കുന്നുവെന്ന് മന്ത്രാലയം അറിയിച്ചു.
അന്താരാഷ്ട്ര പ്രമേയങ്ങളെയും നിയമങ്ങളെയും ധിക്കരിക്കുന്ന ഇത്തരം ലംഘനങ്ങളുടെ അനന്തര ഫലങ്ങളെക്കുറിച്ച് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം അസ്വീകാര്യമായ പ്രവൃത്തികൾ തടയുന്നതിൽ യു.എൻ രക്ഷാസമിതിയുടെയും (യു.എൻ.എസ്.സി) അന്താരാഷ്ട്ര സമൂഹത്തിന്റെയും സുപ്രധാന പങ്കും ഉത്തരവാദിത്തവും കുവൈത്ത് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.