Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2024 9:52 AM IST Updated On
date_range 27 May 2024 9:52 AM ISTസിറ്റി ക്ലിനിക് ഖൈത്താനിൽ നേത്ര പരിശോധന ക്യാമ്പിനു തുടക്കം
text_fieldsbookmark_border
കുവൈത്ത് സിറ്റി: സിറ്റി ക്ലിനിക് ഗ്രൂപ്പിന്റെ ഖൈത്താൻ സെന്ററിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പിന് തുടക്കം. സിറ്റി ക്ലിനിക് ഖൈത്താൻ നേത്ര രോഗ വിഭാഗത്തിന്റെ കീഴിൽ നടക്കുന്ന ക്യാമ്പിൽ നേത്ര പരിശോധനയും ഗ്ലോക്കോമ പരിശോധനയും നടത്താം. മേയ് 25ന് ആരംഭിച്ച ക്യാമ്പ് ജൂൺ അഞ്ചുവരെ തുടരും. ഡോക്ടറുടെ പരിശോധനയും സേവനവും ക്യാമ്പിന്റെ പ്രത്യേകതയാണ്. ശനിയാഴ്ച ആരംഭിച്ച ക്യാമ്പിൽ നിരവധി പേർ ഉപയോഗപ്പെടുത്തി. പരിശോധനക്ക് എത്തുന്നവർ നേരത്തെ ബുക്ക് ചെയ്യണമെന്ന് സിറ്റി ക്ലിനിക് അധികൃതർ അറിയിച്ചു. രജിസ്റ്റർ ചെയ്യേണ്ട നമ്പർ- 22250561.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story