കുവൈത്തിൽ പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കൽ നിർബന്ധമാക്കി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കൽ നിർബന്ധമാക്കി. ലംഘിച്ചാൽ മൂന്നുമാസം വരെ തടവും 5000 ദീനാർ വരെ പിഴയും ലഭിക്കും. ആരോഗ്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചതാണിത്.
ഫെയ്സ് മാസ്ക് അല്ലെങ്കിൽ മൂക്കും മുഖവും മറക്കുന്ന എന്തെങ്കിലും ധരിക്കൽ നിർബന്ധമാണെന്നാണ് ഉത്തരവിൽ പറയുന്നത്. കർഫ്യൂ ഇളവ് അനുവദിച്ച സമയങ്ങളിൽ ആളുകൾ മാസ്കും കൈയുറയും ധരിക്കാതെ പുറത്തിറങ്ങുന്ന സാഹചര്യത്തിലാണ് അധികൃതർ കർശന നടപടി സ്വീകരിക്കുന്നത്.
വൈകീട്ട് നാലര മുതൽ ആറര വരെയാണ് വ്യായാമത്തിനായ റെസിഡൻഷ്യൽ ഏരിയകളിൽ സുരക്ഷാ മുൻകരുതലുകളെടുത്ത് പുറത്തിറങ്ങാൻ അനുമതിയുള്ളത്. ഇത് മുതലാക്കി ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുന്ന സ്ഥിതിയാണ്. പലരും ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.