കാലാവസ്ഥാ വെല്ലുവിളികളെ നേരിടൽ അതീവ പ്രാധാന്യം -വിദേശകാര്യ മന്ത്രി
text_fieldsകുവൈത്ത് സിറ്റി: കാലാവസ്ഥാ വ്യതിയാനത്തിന് കുവൈത്ത് അതീവ പ്രാധാന്യം നൽകുന്നുവെന്ന് വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ പരിമിതപ്പെടുത്താനുള്ള ആഗോള ശ്രമങ്ങളിൽ കുവൈത്തിന്റെ പങ്കാളിത്തം ശൈഖ് സലിം സൂചിപ്പിച്ചു.
എണ്ണ, ഗതാഗതം, വ്യവസായം, കാർഷിക മേഖലകളിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികളും കുറഞ്ഞ കാർബൺ ഉദ്വമന തന്ത്രങ്ങൾ ഉൾപ്പെടെയുള്ള പദ്ധതികളും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുബൈയിൽ യു.എൻ കാലാവസ്ഥ ഉച്ചകോടിയിൽ (കോപ് 28) അമീറിന്റെ പ്രതിനിധിയായി സംസാരിക്കുകയായിരുന്നു ശൈഖ് സലിം. വൺ പ്ലാനറ്റ് സോവറിൻ വെൽത്ത് ഫണ്ട് വർക്കിങ് ഗ്രൂപ്പിൽ 2017ൽ കുവൈത്ത് പങ്കാളിയായി.
പാരിസ് ഉടമ്പടി നടപ്പിലാക്കുന്നതിനായി കുവൈത്ത് ഉടൻ പദ്ധതി അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 198 രാജ്യങ്ങളിൽ നിന്നുള്ള 70,000 ത്തിലധികം ആളുകൾ പങ്കെടുക്കുന്ന കോപ് 28 ഈമാസം 12 വരെ നീണ്ടുനിൽക്കും. പരിസ്ഥിതി, കാലാവസ്ഥ പ്രശ്നങ്ങൾ, വികസനം, സുസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട കുവൈത്ത് പവിലിയനും ഉച്ചകോടിയിലുണ്ട്. ശൈഖ് സലിം കുവൈത്ത് പവിലിയൻ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.