ഫഹാഹീൽ അൽമദ്റസത്തുൽ ഇസ് ലാമിയ ജനറൽ ബോഡി
text_fieldsകുവൈത്ത് സിറ്റി: ഫഹാഹീൽ അൽമദ്റസത്തുൽ ഇസ് ലാമിയ ജനറൽബോഡി യോഗം കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ‘നമ്മുടെ കുടുംബം’ എന്ന വിഷയത്തിൽ കെ.ഐ.ജി വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ മുഖ്യ പ്രഭാഷണം നടത്തി. ധാർമിക വിദ്യാഭ്യാസത്തിന്റെ കുറവുമൂലമാണ് കുടുംബം ശിഥിലമാകുന്നതെന്ന് അദ്ദേഹം ഉണർത്തി.
ധാർമിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും സ്നേഹമുള്ള കുടുംബം എങ്ങനെ കെട്ടിപ്പടുക്കാമെന്നും അദ്ദേഹം വിശദീകരിച്ചു. കെ.ഐ.ജി വിദ്യാഭ്യാസ ബോർഡ് ഡയറക്ടർ ഡോ. അലിഫ് ഷുക്കൂർ മദ്റസകളുടെ ആവശ്യകതകളെക്കുറിച്ചും അത് നിർവഹിക്കുന്ന മൂല്യങ്ങളെക്കുറിച്ചും സംസാരിച്ചു. കഴിഞ്ഞ അധ്യയന വർഷം മദ്റസ പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കും മറ്റു ക്ലാസുകളിൽ എ പ്ലസ് നേടിയവർക്കുമുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. പി.ടി.എ സെക്രട്ടറി മുഹമ്മദ് ഫൈസൽ സ്വാഗതവും ഹഫ സാജിദ് ഖിറാഅത്തും നടത്തി. പി.ടി.എ പ്രസിഡന്റ് സുൽഫിഖർ ആശംസ നേർന്നു. വൈസ് പ്രിൻസിപ്പൽ നിയാസ് ഇസ് ലാഹി പ്രാർഥന നടത്തി.
കെ.ഐ.ജി വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി, സെക്രട്ടറി സാബിക് യൂസഫ്, ഏരിയ പ്രസിഡന്റുമാരായ കെ.എ. അബ്ദുൽ ജലീൽ, മുഹമ്മദ് ഹാരിസ് എന്നിവർ പങ്കെടുത്തു. എ.സി. സാജിദ്, ഉസാമ, അലവിക്കുട്ടി, ഫൈസൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.