ഫഹാഹീൽ അൽ മദ്റസത്തുൽ ഇസ് ലാമിയ പ്രവേശനോത്സവം
text_fieldsകുവൈത്ത് സിറ്റി: പുതിയ അധ്യയന വർഷത്തിന്റെ തുടക്കം കുറിച്ചു ഫഹാഹീൽ അൽ മദ്റസത്തുൽ ഇസ് ലാമിയ പ്രവേശനോത്സവം സംഘടിപ്പിച്ചു. കെ.ഐ.ജി. വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി ഉദ്ഘാനം ചെയ്തു. മദ്റസ പ്രിൻസിപ്പൽ കെ.അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
കെ.ഐ.ജി ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, വിദ്യാഭ്യാസ ബോർഡ് കൺവീനർ ഡോ.അലിഫ് ഷുക്കൂർ, പി.ടി.എ പ്രസിന്റ് സുൽഫിക്കർ, വൈസ് പ്രിൻസിപ്പൽ നിയാസ് ഇസ് ലാഹി എന്നിവർ ആശംസകൾ നേർന്നു.
കെ.ഐ.ജി ഫഹാഹീൽ ഏരിയ വൈസ് പ്രസിഡന്റ് ഐ.കെ. ഗഫൂർ, അബൂഹലീഫ വൈസ് പ്രസിഡന്റ് ഷംസീർ എന്നിവർ സന്നിഹിതരായിരുന്നു. ആയിഷ നുഹ ഖിറാഅത്ത് നടത്തി. ഫാദിൽ ജസീൽ സ്വാഗതം പറഞ്ഞു.
സബാഹിയ ദാറുൽ ഖുർആനിൽ നടക്കുന്ന മദ്റസയിൽ പ്രൈമറി തലം മുതൽ ഏഴാം ക്ലാസ് വരെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള പ്രവേശനം ആരംഭിച്ചിട്ടുണ്ട്. കേരള മദ്റസ ഏജുക്കേഷൻ ബോർഡ് സിലബസ് അനുസരിച്ചാണ് ക്ലാസുകൾ.
ശനിയാഴ്ചകളിൽ രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒരു മണി വരെ നടക്കുന്ന മദ്റസയിൽ യോഗ്യരും പരിചയ സമ്പന്നരുമായ അധ്യാപകർ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു. മൂന്നു വർഷം കൊണ്ട് ആറുവയസ്സുള്ള ഒന്നാം ക്ലാസ് വിദ്യാർഥിയെ സ്വന്തമായി ഖുർആൻ പാരായണം ചെയ്യാൻ പ്രാപ്തമാക്കുന്ന ഹെവൻസ് ഖുർആൻ പാഠ്യപദ്ധതി പ്രത്യേകതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.