ഫഹാഹീൽ മദ്റസ കുടുംബ ഇഫ്താർ സംഗമം
text_fieldsഫഹാഹീൽ - ദാറു തഅലീമിൽ ഖുർആൻ മദ്റസ ഇഫ്താർ സംഗമത്തിൽ അബ്ദുറഹിമാൻ ഫൈസി മൂത്തേടം സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഫഹാഹീൽ ദാറു തഅലീമിൽ ഖുർആൻ മദ്റസ കുടുംബ ഇഫ്താർ സംഗമം മംഗഫ് നജാത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. വിദ്യാർഥികളും രക്ഷിതാക്കളും കെ.ഐ.സി പ്രവർത്തകരും പങ്കെടുത്തു.
അബ്ദുസ്സലാം പെരുവള്ളൂർ അധ്യക്ഷത വഹിച്ചു. മദ്റസ പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ ഫൈസി ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. സമസ്ത പൊതുപരീക്ഷയിൽ ഉന്നത മാർക്ക് നേടിയ വിദ്യാർഥികൾക്കുള്ള സമ്മാനവിതരണം കെ.ഐ.സി ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി, കേന്ദ്ര ദഅവാ സെക്രട്ടറി ഇസ്മായിൽ ഹുദവി എന്നിവർ നിർവഹിച്ചു. അബ്ദുറഹിമാൻ ഫൈസി മൂത്തേടം മുഖ്യ പ്രഭാഷണം നടത്തി. അറിവിന്റെ തീരത്ത് മത ഭൗതിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി ഏറെ വലുതാണെന്നും മദ്റസ സംവിധാനം ഉപയോഗപ്പെടുത്താനും അദ്ദേഹം ഉണർത്തി.
കേന്ദ്ര നേതാക്കളായ അബ്ദുൽ ഹകീം മുസ്ലിയാർ, എൻജിനീയർ മുനീർ പെരുമുഖം, ശിഹാബ് മാസ്റ്റർ, അധ്യാപകരായ അബ്ദുസ്സലാം മുസ്ലിയാർ, മുഹമ്മദലി ഫൈസി, മുഹമ്മദലി ശിഹാബ് തങ്ങൾ സന്നിഹിതരായിരുന്നു. മദ്റസ ഭാരവാഹികൾ, ഫഹാഹീൽ - മഹ്ബൂല മേഖല കമ്മിറ്റി ഭാരവാഹികൾ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.