കുട്ടികളെ പരിപാലിക്കുന്നതിൽ വീഴ്ച; കുടുംബത്തെ നാടുകടത്തും
text_fieldsകുവൈത്ത് സിറ്റി: കുട്ടികളെ പരിപാലിക്കുന്നതിൽ വീഴ്ചവരുത്തിയ വിദേശിയെയും ആറ് മക്കളെയും ഈ അധ്യയന വർഷാവസാനത്തിന് ശേഷം നാടുകടത്താൻ നിർദേശം. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. കുടുംബ പ്രശ്നങ്ങള്‍ കാരണം ഈജിപ്ഷ്യന്‍ ദമ്പതികള്‍ കുട്ടികളെ ഉപേക്ഷിച്ച് സുഹൃത്തുക്കളുടെ വീട്ടിലേക്ക് പോവുകയായിരുന്നു.
ഇതോടെ വീട്ടില്‍ ഒറ്റപ്പെട്ട കുട്ടികള്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഓപറേഷന്‍സ് റൂമില്‍ വിളിച്ച് മാതാപിതാക്കള്‍ ഉപേക്ഷിച്ചുപോയെന്നും രണ്ടുദിവസമായി ഒന്നും കഴിച്ചിട്ടില്ലെന്നും അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ അധികൃതര്‍ കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കുകയും ഭക്ഷണം നല്‍കുകയും ചെയ്തു.
ദമ്പതികള്‍ക്കെതിരെ കുട്ടികളുടെ പരിചരണത്തില്‍ വീഴ്ച വരുത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊലീസ് നല്കിയ റിപ്പോര്‍ട്ട് പരിഗണിച്ച് കുടുംബത്തിന്റെ ഇഖാമ പുതുക്കരുതെന്ന് ശൈഖ് തലാല്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.