റെസിഡൻസി പെർമിറ്റ്; കച്ചവട സംഘം പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: റെസിഡൻസി പെർമിറ്റ് കച്ചവട സംഘം പിടിയിൽ. വ്യാജരേഖ ചമച്ചതിനും ഔദ്യോഗിക രേഖകളിൽ കൃത്രിമം കാട്ടിയതിനും സംഘത്തിനെതിരെ കേസെടുത്തു. മനുഷ്യക്കടത്ത് തടയുന്നതിനും നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനുമുള്ള സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. ആക്ടിങ് പ്രധാനമന്ത്രിയും, പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് ഇതുസംബന്ധിച്ച് കർശന നിർദേശം നൽകിയിരുന്നു.
ഒരു തൊഴിലാളിക്ക് 300 മുതൽ 500 ദീനാർ വരെ ഈടാക്കി പ്രതികൾ തൊഴിലാളികളുടെ റെസിഡൻസി അനധികൃതമായി കൈമാറിയതായി കണ്ടെത്തി. കമ്പനി വാഹനങ്ങൾ സ്പോൺസർഷിപിലേക്ക് മാറ്റുന്നതിലും തിരിമറി കണ്ടെത്തി. 600 തൊഴിലാളികൾ പ്രതികളുമായി ബന്ധമുള്ള കമ്പനികൾക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. രാജ്യത്തിന്റെ താൽപ്പര്യങ്ങളെ ഹനിക്കൽ, നിയമം ലംഘിക്കൽ എന്നിവർക്കെതിരെ കർശന നടപടികൾ തുടരുമെന്ന് അധികൃതർ മുന്നറിയിപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.