വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർമാണ സംഘം പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയ ഈജിപ്ഷ്യൻ സംഘം പിടിയിൽ. രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഖാദിസിയ ഇൻവെസ്റ്റിഗേഷൻസ് ടീം നടത്തിയ അന്വേഷണത്തിലാണ് രണ്ടംഗ സംഘത്തെ പിടികൂടിയത്.
വ്യാജ സർട്ടിഫിക്കറ്റ് നിർമിക്കാനാവശ്യമായ ഉപകരണങ്ങളും, മെഡിക്കൽ ഫോമുകളും പ്രതിയിൽ നിന്നു കണ്ടെടുത്തു. ബാങ്ക് അക്കൗണ്ടുകൾ വഴി പണം കൈപ്പറ്റി ആവശ്യക്കാര്‍ക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമായി നിർമിക്കലായിരുന്നു സംഘത്തിന്റെ രീതി.
ഇത്തരത്തിൽ നിരവധി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകൾ പ്രതികള്‍ വിതരണം ചെയ്തതായി കണ്ടെത്തി. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതികളെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.