കൊറേ നൊണ പ്രചരിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ രാജ്യം സർവ സന്നാഹങ്ങളും ഉപയോഗിച്ച് പാടുപെടുേമ്പാൾ ഒര ു മര്യാദയും ഇല്ലാതെ വ്യാജം പ്രചരിപ്പിക്കുകയാണ് ചിലർ. വൈറസിനേക്കാൾ വേഗത്തിലാണ് വ്യാജം പ്രചരിക്കുന്നത്. രാത ്രി 12 മണിക്ക് ഹെലികോപ്ടറിൽ മരുന്ന് തളിക്കുമെന്നും പുറത്തിറങ്ങരുതെന്നും ടെറസിൽനിന്ന് വസ്ത്രം എടുത്തുവ െക്കണമെന്നുമെല്ലാം ഒരു അടിസ്ഥാനവുമില്ലാതെ അടിച്ചുവിടാൻ ഒരു ലജ്ജയും ഇവർക്കില്ല.
കടകൾ അടക്കാൻ ഉത്തരവിടുന്നതിനും മുെമ്പാരു ദിവസം രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് രണ്ടുമണി വരെ പുറത്തിറങ്ങുന്നവരെ പിടികൂടി നാടുകടത്തുമെന്നും ഉച്ചവരെ ഇൻറർനെറ്റ് ഉണ്ടാവില്ലെന്നും വ്യാജം പ്രചരിച്ചു. കടകൾ അടച്ചിടുന്നത് മൂലമുണ്ടാവുന്ന വ്യാപാര നഷ്ടത്തിന് സർക്കാർ നഷ്ടപരിഹാരം നൽകാൻ പോകുന്നുവെന്ന പ്രചാരണം നിഷേധിച്ച് സർക്കാർ വക്താവ് താരിഖ് അൽ മസ്റം രംഗത്തുവന്നു.
പുറംവേദന കാരണം റോഡിൽ കിടന്നയാളെ കൊറോണ ബാധിച്ച് വഴിയിൽ ‘കുഴഞ്ഞുവീഴ്ത്തി’. വൈറസ് ബാധിതരുടെ എണ്ണം സംബന്ധിച്ചും അതിശയോക്തിയുണ്ട്. ആരോഗ്യ മന്ത്രാലയം ഒാരോ ദിവസവും നൽകുന്ന കണക്കുകൾ കൃത്യമാണെന്ന് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് വ്യക്തമാക്കി.
ചിലർ ബോധപൂർവം പടച്ചുവിടുന്ന നുണകൾ കാര്യമറിയാതെ ഷെയർ ചെയ്യുകയാണ് ആയിരങ്ങൾ. ഇത് ഇപ്പോൾ തുടങ്ങിയതല്ല. കുവൈത്തിൽ കൊറോണ റിപ്പോർട്ട് ചെയ്യുന്നതിനും ഒരുമാസത്തോളം മുമ്പ് ഫെബ്രുവരി ആദ്യം തന്നെ പകർച്ച രോഗങ്ങൾ കൈകാര്യം ചെയ്യേണ്ടത് സംബന്ധിച്ച് ആശുപത്രി ജീവനക്കാർക്ക് പരിശീലനം നൽകുന്നതിെൻറ വിഡിയോ ചേർത്ത് കുവൈത്തിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതായി വ്യാജ വാർത്ത പ്രചരിച്ചു.
കൊറോണ വൈറസുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ ആരോഗ്യ മന്ത്രാലയം മാധ്യമങ്ങളെ അറിയിക്കുന്നുണ്ട്. ഉൗഹാപോഹങ്ങളെ ആശ്രയിക്കാതെ ഒൗദ്യോഗിക വിവരങ്ങൾ മാത്രം ആശ്രയിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.