വ്യാജ ഉൽപന്നങ്ങളുടെ വന്‍ശേഖരം പിടികൂടി
text_fieldsകുവൈത്ത് സിറ്റി: വാണിജ്യ, വ്യവസായ വകുപ്പിലെ ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയില്‍ വ്യാജ ഉൽപന്നങ്ങളുടെ വന്‍ശേഖരം പിടികൂടി. പ്രമുഖ ബ്രാന്‍ഡുകളുടെ ലേബല്‍ പതിച്ച രണ്ടായിരത്തിലേറെ വ്യാജ കണ്ണടകളും മറ്റു വസ്തുക്കളുമാണ് പരിശോധനയില്‍ പിടിച്ചെടുത്തത്.
സ്ഥാപനത്തെ കമേഴ്സ്യൽ പ്രോസിക്യൂഷന് റഫർ ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. മറ്റു പ്രദേശങ്ങളില്‍ നടന്ന പരിശോധനയില്‍ വാഹനങ്ങളുടെ വ്യാജ സ്പെയര്‍പാർട്ടുകളും കണ്ടെത്തിയിട്ടുണ്ട്. വിവിധ ബ്രാന്‍ഡുകളുടെ പേരിലുള്ള 460 കാര്ട്ടന് സ്പെയര്‍ പാര്‍ട്സുകളാണ് പിടിച്ചെടുത്തത്. പ്രമുഖ കാര്‍ ബ്രാന്‍ഡുകളുടെ ലോഗോകള്‍ പതിച്ചവയായിരുന്നു ചിലത്. രഹസ്യവിവരം ലഭിച്ചതനുസരിച്ചാണ് പൊലീസ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത സാധനങ്ങള്‍ അധികൃതര്‍ നശിപ്പിച്ചു. പണം വെളുപ്പിക്കൽ സംഘങ്ങളാണ് വ്യാജ ഉൽപന്നങ്ങളുടെ മാർക്കറ്റ് നിയന്ത്രിക്കുന്നതെന്നും സമാന രീതിയില്‍ രാജ്യം മുഴുവന്‍ പരിശോധനകള്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.