വ്യാജ പ്രചാരണം: നിയമ നടപടി സ്വീകരിക്കുമെന്ന് സിറ്റി ക്ലിനിക്
text_fieldsകുവൈത്ത് സിറ്റി: പുതിയ വിസയിൽ വരുന്നവർ സിറ്റി ക്ലിനിക്ക് മെഡിക്കൽ സെൻററിൽ പി.സി.ആർ പരിശോധന നടത്തിയാൽ ശ്ലോനിക് ആപ്പിൽ അപ്ഡേറ്റാകില്ലെന്ന് വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മാനേജ്മെൻറ് അറിയിച്ചു. ഏതു വിസയിൽ വരുന്നവർക്കും സിറ്റി ക്ലിനിക്കിൽനിന്ന് പി.സി.ആർ പരിശോധന നടത്താമെന്നും നിരവധി പേർ ദിനംപ്രതി സിറ്റി ക്ലിനിക്കിൽ പി.സി.ആർ എടുക്കുന്നുണ്ടെന്നും മാനേജ്മെൻറ് അറിയിച്ചു.
സിറ്റി ക്ലിനിക്കിെൻറ കുവൈത്ത് സിറ്റി ബ്രാഞ്ചിൽ പി.സി.ആർ പരിശോധനക്ക് എട്ട് ദീനാർ മാത്രമാണ് ഇൗടാക്കുന്നത്. ആതുരസേവന രംഗത്ത് 15 വർഷം പിന്നിടുന്നതിനോടനുബന്ധിച്ചാണ് വാർഷികോപഹാരമായി എട്ട് ദീനാർ നിരക്കിൽ പി.സി.ആർ പരിശോധനക്ക് സൗകര്യമൊരുക്കിയത്.
സിറ്റിയിലെ മിർഗബിൽ കെ.പി.ടി.സി ബിൽഡിങ്ങിന് എതിർവശം ശുഹദ സ്ട്രീറ്റിൽ അൽ മവാശ് ബിൽഡിങ്ങിൽ നാലാംനിലയിലാണ് സിറ്റിയിലെ ബ്രാഞ്ച് പ്രവർത്തിക്കുന്നത്. info@cityclinickwt.com എന്ന വിലാസത്തിലും ബന്ധപ്പെടാം.
ഫഹാഹീൽ, അബ്ബാസിയ, മഹബൂല എന്നിവിടങ്ങളിലാണ് മറ്റു ബ്രാഞ്ചുകൾ. കൂടുതൽ വിവരങ്ങൾക്കും അപ്പോയൻറ്മെൻറിനും 96522497080, 22497060 എന്നീ നമ്പറുകളിൽ വിളിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.