കൃത്രിമം കാണിച്ച ടയർ സർവിസ് ഷോപ്പ് അടച്ചുപൂട്ടി
text_fieldsകുവൈത്ത് സിറ്റി: ഉത്പാദന തിയതികളിൽ കൃത്രിമം കാണിച്ച ടയർ സർവീസ് ഷോപ്പിനെതിരെ നടപടി. സ്ഥാപനം കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം അടച്ചുപൂട്ടി. വിൽപനക്കുള്ള ടയറുകളിൽ രേഖപ്പെടുത്തിയ ഉൽപാദന തീയതിയിൽ കൃത്രിമം നടത്തിയതിനാണ് നടപടി. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മന്ത്രാലയത്തിലെ പ്രത്യേക സംഘം കടയിൽ പരിശോധന നടത്തുകയായിരുന്നു.
ഉപഭോക്താക്കളുടെ സുരക്ഷയെ അപകടപ്പെടുത്തുന്നതാണ് ടയറുകളുടെ നിർമാണ തീയതികളിൽ മാറ്റം വരുത്തുന്നതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത്തരം നിയമവിരുദ്ധ നടപടികൾ അനുവദിക്കില്ലെന്നും നിലവാരമുള്ള ഉൽപന്നങ്ങൾ വിൽക്കുന്നത് ഉറപ്പാക്കാൻ നിരീക്ഷണം തുടരുമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.