കുവൈത്ത് കേരള പ്രവാസി അസോ. കുടുംബ സംഗമം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ കുടുംബസംഗമം നടത്തി. കബദ് അൽ ജസീറ ഫാം ഹൗസിൽ നടത്തിയ കുടുംബസംഗമത്തിൽ 150ൽപരം അംഗങ്ങൾ കുടുംബസമേതം പങ്കെടുത്തു.
പ്രസിഡൻറ് സക്കീർ പുത്തൻപാലം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി തോമസ് പള്ളിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സുശീല കണ്ണൂർ, വൈസ് പ്രസിഡൻറ് സാറാമ്മ ജോൺ, ഉപദേശക സമിതി അംഗം അബ്ദുൽകലാം മൗലവി, ട്രഷറർ ബൈജു ലാൽ എന്നിവർ സംസാരിച്ചു. രണ്ടാം ദിവസം ബദർ അൽ സമ മെഡിക്കൽ സെൻറർ മാനേജർ അബ്ദുൽ റസാഖ് മുഖ്യാതിഥിയായിരുന്നു.
കെ.കെ.പി.എ അംഗങ്ങൾക്ക് നിരവധി ചികിത്സ സഹായങ്ങൾ പ്രഖ്യാപിച്ചു.
രണ്ടുദിവസത്തെ പരിപാടിയിൽ വിവിധ ഗെയിമുകൾ, വടംവലി, സാംസ്കാരിക പരിപാടികൾ, സംഗീതപരിപാടി, നാടൻ പാട്ടുകൾ എന്നിവയുണ്ടായി. സെക്രട്ടറിമാരായ വിഷ്ണു, വനജ, എക്സിക്യൂട്ടിവ് അംഗങ്ങളായ പ്രേംരാജ്, ജോസ് ജോർജ്, രാംദാസ്, ഷാജിത, വിനു, വിനോദ്, കിരൺ, സനോജ്, ജയകൃഷ്ണൻ, കവിത തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
പ്രോഗ്രാം കൺവീനർ നൈനാൻ ജോൺ സ്വാഗതവും ട്രഷറർ സജീവ് ചാവക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.