കുടുംബ സംഗമവും യാത്രയയപ്പ് സമ്മേളനവും
text_fieldsകുവൈത്ത് സിറ്റി: ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കുവൈത്ത് മേഖല നേതൃത്വത്തിൽ കുവൈത്തിലെ നാല് യുവജനപ്രസ്ഥാന യൂനിറ്റുകളെ പങ്കെടുപ്പിച്ച് കുടുംബ സംഗമവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. അബ്ബാസിയ സെന്റ് സ്റ്റീഫൻസ് ഹാളിൽ നടന്ന സംഗമം ഫാ. ഗീവർഗീസ് ജോൺ ഉദ്ഘാടനം ചെയ്തു. സോണൽ പ്രസിഡൻറും സെൻറ് ബേസിൽ വികാരിയുമായ ഫാ. മാത്യു എം. മാത്യു അധ്യക്ഷത വഹിച്ചു. സെൻറ് സ്റ്റീഫൻസ് ഇടവക വികാരി ഫാ. ജോൺ ജേക്കബ്, മഹാ ഇടവക സഹ വികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഡീക്കൺ സന്തോഷ് മാത്യു, യുവജന പ്രസ്ഥാനം കേന്ദ്ര കമ്മിറ്റി അംഗം കെ.സി. ബിജു, കൊൽക്കത്ത ഭദ്രാസന ജോ. സെക്രട്ടറി ബിജോ ഡാനിയേൽ, സോണൽ ട്രഷറർ റോഷൻ സാം മാത്യു, പഴയപള്ളി ട്രസ്റ്റി വിനോദ് വർഗീസ്, മഹാ ഇടവക സെക്രട്ടറി ബിനു ബെന്യം, സെൻറ്. ബേസിൽ ഇടവക സെക്രട്ടറി മാർക്കോസ് സഖറിയ, സെൻറ് സ്റ്റീഫൻസ് ഇടവക സെക്രട്ടറി ജിനു തോമസ് എന്നിവർ സംസാരിച്ചു. സോണൽ സെക്രട്ടറി ജോമോൻ ജോർജ് കോട്ടവിള സ്വാഗതവും കുടുംബ സംഗമം കൺവീനർ അലക്സ് വർഗീസ് നന്ദിയും രേഖപ്പെടുത്തി. ജോബി ജോൺ കളീക്കൽ പ്രോഗ്രാം അവതാരകനായി. അംഗങ്ങളുടെയും കുട്ടികളുടേയും വിവിധ കലാപരിപാടികളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.