ഫാമിലി വിസ: അപേക്ഷകർക്ക് ബിരുദം നിർബന്ധമില്ല
text_fieldsകുവൈത്ത് സിറ്റി: പ്രവാസികൾക്ക് ഫാമിലി വിസക്ക് അപേക്ഷിക്കാനുള്ള യൂനിവേഴ്സിറ്റി ബിരുദ വ്യവസ്ഥ ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയതായി റിപ്പോർട്ട്. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രവാസികൾക്ക് അവരുടെ കുടുംബാംഗങ്ങളെ യൂനിവേഴ്സിറ്റി ബിരുദം എന്ന വ്യവസ്ഥയില്ലാതെ രാജ്യത്തേക്ക് കൊണ്ടുവരാൻ കഴിയുമെന്ന് ‘അറബ് ടൈംസ്’ റിപ്പോർട്ട് ചെയ്തു. എന്നാൽ, അപേക്ഷകർക്ക് കുറഞ്ഞ ശമ്പളനിരക്ക് 800 ദീനാർ വേണമെന്ന നേരത്തെ നിശ്ചയിച്ച നിബന്ധനയിൽ മാറ്റമില്ല.
ദീർഘകാലമായി നിർത്തിവെച്ചിരുന്ന ഫാമിലി വിസ ഈ വർഷം ജനുവരിയിലാണ് പുനരാരംഭിച്ചത്. ഫാമിലി വിസ ലഭിക്കാൻ അപേക്ഷകന് ബിരുദവും 800 ദീനാർ ശമ്പളനിരക്കും വേണമെന്നത് നിരവധി പേർക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. ഇതിൽനിന്ന് ബിരുദം എന്ന നിബന്ധന ഒഴിവാക്കിയതോടെ സ്വകാര്യ ബിസിനസ് രംഗത്തും കച്ചവടത്തിലും ഏർപ്പെട്ടിരിക്കുന്ന മലയാളികൾ അടക്കമുള്ള നിരവധി പേർക്ക് ഗുണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.